ഫാ. ഏബ്രഹാം ലൂക്കോസ് കിഴക്കേടത്തിനു യാത്രയയപ്പു നൽകി
Monday, July 25, 2016 5:32 AM IST
എൽമണ്ട്: സെന്റ് വിൻസെന്റ് ഡി പോൾ കത്തീഡ്രൽ വികാരിയും തോമസ് മാർ യൗസേബിയോസിന്റെ സെക്രട്ടറിയുമായി അഞ്ചുവർഷത്തെ സേവനത്തിനുശേഷം കാനഡയിലെ ടൊറേന്റോയിലേക്ക് യാത്രയാകുന്ന ഫാ. ഏബ്രഹാം ലൂക്കോസ് കിഴക്കേടത്തിനു ഹൃദ്യമായ യാത്രയയപ്പു നൽകി.

ചടങ്ങിനോടനുബന്ധിച്ചു നടന്ന ദിവ്യബലിയിലും പൊതുസമ്മേളനത്തിലും യൗസേബിയോസ് അധ്യക്ഷത വഹിച്ചു. കത്തീഡ്രൽ ദേവാലയത്തിന്റെ കൂട്ടായ്മ ആത്മീയ വളർച്ചയ്ക്കും സമാഗതയ്ക്കും ഫാ. ഏബ്രഹാം ലൂക്കോസ് വിലയേറിയ നേതൃത്വമാണു നൽകിയതെന്നും തന്റെ സെക്രട്ടറി എന്ന നിലയിലുള്ള ശുശ്രൂഷ തനിക്കു വലിയ സഹായകമായിരുന്നുവെന്നും യൗസേബിയോസ് അനുസ്മരിച്ചു.

ഇടവക സെക്രട്ടറി, ട്രസ്റ്റി, വിവിധ സംഘടനാ പ്രതിനിധികൾ, ഫാ. ഏബ്രഹാം ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: മോഹൻ വർഗീസ്