കുവൈത്തിൽ നിര്യാതയായി
Monday, July 25, 2016 3:53 AM IST
കുവൈത്ത് സിറ്റി: തൊടുപുഴ നെയ്യശേരി കാക്കുത്തണൽ വീട്ടിൽ ശിവരാജന്റെയും, സരസ്വതിയുടെയും മകൾ ജിജിമോൾ ശിവരാജൻ (46) കുവൈത്തിൽ നിര്യാതയായി. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മംഗഫ് സെൻട്രൽ യൂണിറ്റ് അംഗമായിരുന്നു. കല കുവൈറ്റിന്റെ മുതിർന്ന പ്രവർത്തകനും മുൻ വൈസ് പ്രസിഡന്റുമായിരുന്ന ടി.ആർ. സുധാകരന്റെ ഭാര്യയാണ്. വിദ്യാർഥികളായ നിഥീഷ് സുധാകരൻ, നിഥിൻ സുധാകരൻ എന്നിവർ മക്കളാണ്. റെജി വി.എസ്, രാജേഷ് വി.എസ്, ബിന്ദു എന്നിവർ സഹോദരങ്ങളാണ്. സഹോദരി ബിന്ദുവും ഭർത്താവ് ഷാജനും കുവൈറ്റിൽ ഉണ്ട്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

<യ> റിപ്പോർട്ട്: സലിം കോട്ടയിൽ