പ്ലാനോ സെന്റ് പോൾസ് പള്ളിയിൽ ഒവിബിഎസ് ഓഗസ്റ്റ് 4, 5, 6 തീയതികളിൽ
Monday, July 25, 2016 3:52 AM IST
പ്ലാനോ: സെന്റ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിലെ ഒവിബിഎസ് ഈവർഷം ഓഗസ്റ്റ് 4, 5, 6 തീയതികളിൽ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചുവരെ നടത്തുന്നു. ‘ഞാൻ ദൈവത്തിന്റെ പീഠത്തിങ്കലേക്ക്, എന്റെ പരമാനന്ദമായ ദൈവത്തിലേക്ക് ചെല്ലും’ (സങ്കീർത്തനങ്ങൾ 43:4) എന്നതാണു ഈവർഷത്തെ മുഖ്യ ചിന്താവിഷയം.

വ്ളാഡിമിർ ഓർത്തഡോക്സ് സെമിനാരി വിദ്യാർഥിയും, അധ്യാപികയുമായിരുന്ന സീനാ വർഗീസ് ഈവർഷത്തെ ഒവിബിഎസിനു മുഴുവൻ സമയവും നേതൃത്വം നൽകും. ഓഗസ്റ്റ് ഏഴിനു (ഞായറാഴ്ച) രാവിലെ പ്രശസ്ത ഗ്രന്ഥകാരനും, പ്രാസംഗീകനും, ധ്യാനഗുരുവുമായ ഫാ. സക്കറിയ നൈനാൻ (സഖേർ അച്ചൻ) വിശുദ്ധ കുർബാന അർപ്പിക്കുന്നതോടെ പരിപാടികൾ സമാപിക്കും. രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും ബന്ധപ്പെടുക: ലിൻസ് ജോസഫ് (916 806 9235).

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം