കെസിസിഎൻഎ കൺവെൻഷനു ഹൂസ്റ്റനിൽ കൊടി ഉയരുന്നു
Monday, July 25, 2016 3:51 AM IST
ഹൂസ്റ്റൻ: വടക്കെ അമേരിക്കയിലെ ക്നാനായ കത്തോലിക്കാ അൽമായരുടെ സംഘടനകളുടെ സംഘടനയായ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെസിസിഎൻഎ)യുടെ 12–ാമതു മഹാ സംഗമത്തിനു കൊടി ഉയരാൻ ഇനി ഏതാനും ദിനങ്ങൾ മാത്രം. അമേരിക്കയിലെ നാലാമത്തെ പ്രമുഖ നഗരവും എനർജി ക്യാപിറ്റൽ എന്നറിയപ്പെടുന്ന ഗ്രെയിറ്റർ ഹൂസ്റ്റനിലെ ഏറ്റവും വലിയ കൺവെൻഷൻ വേദിയായ ജോർജ് ആർ. ബ്രൗൺ കൺവൻഷൻ സെന്ററിലും ഹിൽട്ടൺ അമേരിക്ക ഹോട്ടലിലുമായി ഓഗസ്റ്റ് നാലു മുതൽ ഏഴുവരെയാണു മഹാസംഗമം ക്രമീകരിച്ചിരിക്കുന്നത്. കൺവെൻഷന്റെ സുഗമമായ നടത്തിപ്പിനു മുപ്പതോളം കമ്മറ്റികളാണ് അഹോരാത്രം പ്രവർത്തിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു പ്രതിനിധികൾ എത്തുന്നു എന്നതു ഈ കൺവെൻഷന്റെ ഒരു പ്രത്യേകതയാണ്. കൺവൻഷനിലെത്തുന്നവരെ സ്വീകരിക്കാനും സത്കരിക്കാനും അവർക്ക് പരമാവധി സുരക്ഷ ഉറപ്പാക്കാനും ആതിഥേയ സംഘടനയായ ഹൂസ്റ്റൻ കെസിസിഎൻഎ പ്രതിജ്‌ഞാബദ്ധവും സർവഥാ തയ്യാറുമായിരിക്കുമെന്നു ഹൂസ്റ്റൻ കെസിസിഎൻഎ ഭാരവാഹികളായ എബ്രഹാം പറയൻകാലായിൽ (പ്രസിഡന്റ്) ലൂസി കറുകപ്പറമ്പിൽ (വൈസ് പ്രസിഡന്റ്) സോണി ആലപാട്ട് (സെക്രട്ടറി) ഷാജി അറ്റുപുറം (ജോയിന്റ് സെക്രട്ടറി) രാജു ചേരിയിൽ (ട്രഷറർ) എന്നിവർ അറിയിച്ചു. ഹൂസ്റ്റനിൽ സംഘടിപ്പിച്ച മാധ്യമസമ്മേളനത്തിൽ കെസിസിഎൻഎയുടെ ഹൂസ്റ്റൻ പ്രാദേശിക ഭാരവാഹികൾക്കു പുറമെ ഹൂസ്റ്റനിൽ നിന്നു തന്നെയുള്ള കെസിസിഎൻഎയുടെ അഖില കൺവെൻഷൻ ചെയർമാൻ അജിത് കളത്തിൽ കരോട്ട്, കൺവെൻഷൻ കോ–ഓർഡിനേറ്ററും ഇവന്റ് കമ്മറ്റി ചെയർമാനുമായ ബേബി മണക്കുന്നേൽ എന്നിവരും സന്നിഹിതരായിരുന്നു. സെൻട്രൽ കമ്മിറ്റിയുടെ വൈവിധ്യമാർന്ന കൺവെൻഷൻ ചടങ്ങുകളുടെ ഒരു ഏകദേശ രൂപം ഈ പ്രസ്മീറ്റിലൂടെ അവർ വിശദീകരിച്ചു. കൺവെൻഷനു നാലായിരത്തോളം പേരെത്തുമെന്നാണു പ്രതീക്ഷയെന്നു കെസിസിഎൻഎ സെന്ററൽ കമ്മറ്റി അഭിപ്രായപ്പട്ടു. ഓഗസ്റ്റ് നാലിനു വ്യാഴാഴ്ച രാവിലെ മുതൽ രജിസ്ട്രേഷൻ പാക്കറ്റുകൾ വിതരണം ചെയ്യപ്പെടും. ഹൂസ്റ്റനിലെ ഡൊമസ്റ്റിക് എയർപോർട്ടായ ഹോബിയിൽ നിന്നും അതുപോലെ ജോർജ് ബുഷ്, ഇൻടർ കോണ്ട ിനെന്റൽ എയർപോർട്ടിൽ നിന്നും ഹോട്ടൽ സമുച്ചയത്തിലേക്കും കൺവെൻഷൻ സെന്ററിലേക്കും ട്രാൻസ്പോർട്ടേഷൻ ഒരുക്കിയിട്ടുണ്ട്. കൺവൻഷൻ സമാപനത്തിനു ശേഷം മടക്കയാത്രക്കും ഈ എയർപോർട്ടുകളിലേക്കുള്ള ട്രാൻസ്പോർട്ടേഷൻ സൗകര്യമുണ്ടായിരിക്കും.

<ശാഴ െൃര=ിൃശ/ിൃശബ2016ഖൗഹ്യ25ാ6.ഷുഴ മഹശഴി=ഹലളേ>

ഓഗസ്റ്റ് നാലിനു വൈകുന്നേരം ആറിനു കൺവെൻഷൻ ഔപചാരികമായി തിരിതെളിയിച്ച് ഓപ്പൺ ചെയ്യും. തുടർന്നു ഹൂസ്റ്റൻ ആതിഥേയ ക്നാനായ കാത്തലിക് സൊസൈറ്റി അവതരിപ്പിക്കുന്ന കൾച്ചറൽ പ്രോഗ്രാമും, ക്നാനായ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള വൈവിധ്യമാർന്ന കലാപരിപാടികൾ ആദ്യദിനത്തെ മോടിപിടിപ്പിക്കും. വെള്ളിയാഴ്ച രാവിലെ കൺവെൻഷൻ സെന്ററിൽ ആഘോഷമായ ദിവ്യബലിക്കു ശേഷം വർണശബളമായ ഘോഷയാത്രയ്ക്കു തുടക്കമാകും. പരമ്പരാഗതമായ അലങ്കാരങ്ങൾ ആകർഷകങ്ങളായ വേഷവിധാനങ്ങൾ കലാ–സാംസ്കാരിക രൂപങ്ങൾ പ്രകടനങ്ങൾ വാദ്യമേളങ്ങൾ ഘോഷയാത്രയെ മോടിപിടിപ്പിക്കും. കെസിസിഎൻഎയുടെ ഓരോ യൂണിറ്റുകാരുടെയും ബാനറുകൾ കൊടിതോരണങ്ങൾ സഹിതം ഘോഷയാത്ര ജോർജ് ആർ. ബ്രൗൺ കൺവെൻഷൻ സെന്ററിലെ രണ്ടാം നിലയിലുള്ള ബാൾ റൂമിലാണു സമാപിക്കുക. ഡെമോക്രാറ്റിക് പാർട്ടിയുടെ 2004 ലെയും 2008ലേയും നാഷണൽ കൺവെൻഷൻ ഇതേ ബാൾ റൂമിലും ജോർജ് ആർ. ബ്രൗൺ കൺവൻഷൻ ഹോട്ടൽ സമുച്ചയത്തിലുമായിരുന്നെന്നു സ്മരിക്കുക.

ഘോഷയാത്രക്കുശേഷം കൺവെൻഷന്റെ ഔപചാരികമായ പൊതുസമ്മേളനം നടക്കും. അതിൽ കേരളത്തിൽനിന്നും അമേരിക്കയിൽനിന്നുമുള്ള മത, സാമൂഹ്യ, സാംസ്കാരിക നായകർ പങ്കെടുക്കും. തുടർന്നു വിവിധങ്ങളായ കലാ–കായിക മത്സരങ്ങളായിരിക്കും. സ്ത്രീകൾക്കും പുരുഷൻമാർക്കും കുട്ടികൾക്കും വിവിധ പ്രായമന്യെ വേർതിരിച്ചാണ് മത്സരങ്ങൾ. യുവജനങ്ങൾക്കായി പ്രത്യേക കലാ കായിക വേദികളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ക്നാനായ മങ്ക, ക്നാനായ മന്നൻ, മാസ്റ്റർ ക്നാ, മിസ് ക്നാ, ബാറ്റിൽ ഓഫ് ദ സിറ്റീസ്, ചിരിയരങ്ങ്, നർമ്മ സല്ലാപം തുടങ്ങിയ പരിപാടികൾ അതീവ ഹൃദ്യവും വേറിട്ട അനുഭവങ്ങളുമായിരിക്കും സമ്മാനിക്കുക. വിജ്‌ഞാനപ്രദമായ സാംസ്കാരിക സെമിനാറുകൾ, പ്രഫഷണൽ സിമ്പോസിയങ്ങൾ, ചർച്ചകൾ എല്ലാം ഈ സംഗമത്തെ ഫലപ്രദമാക്കും. കേരളീയ വിഭവങ്ങളടങ്ങിയ ഭക്ഷണക്രമീകരണങ്ങൾക്കു പുറമെ ധാരാളം ബിസിനസ് ബൂത്തുകളും കൺവെൻഷൻ നഗറിലുണ്ട ാകും. ഓഗസ്റ്റ് ഏഴിനു ഞായറാഴ്ച വിശുദ്ധകുർബാനയ്ക്കു ശേഷം കൺവെൻഷന്റെ ക്ലോസിംഗ് സെറിമണി പരിപാടികൾക്കു തുടക്കമാകും. കൺവൻഷൻ സമാപന ദിനത്തിലെ മുഖ്യ ഇനമാണ് ബാങ്ക്വറ്റും തത്സമയ അനുബന്ധ പരിപാടികളും.

<ശാഴ െൃര=ിൃശ/ിൃശബ2016ഖൗഹ്യ25ാ7.ഷുഴ മഹശഴി=ഹലളേ>

ഗ്രേറ്റർ ഹൂസ്റ്റനിലേയും ഗാൽവെസ്റ്റനിലേയും വിവിധ സൈറ്റ് സീയിംഗ് ട്രിപ്പിനുള്ള സംവിധാനവും കൺവെൻഷൻ കമ്മറ്റി ഒരുക്കിയിട്ടുണ്ട്. ക്നാനായ സഹോദരങ്ങൾക്ക് ഒരേ കുടുംബമെന്ന നിലയിൽ ഒത്തുചേരുവാനും ദൃഢമായ ആത്മബന്ധം വളർത്താനും ജീവിതാനുഭവങ്ങൾ പങ്കിടാനും കൺവെൻഷൻ ഒരു അസുലഭ അവസരമായിരിക്കുമെന്നു കൺവെൻഷൻ ഭാരവാഹികൾ പറഞ്ഞു. മഹത്തായ ഈ ക്നാനായ സംഗമത്തിലേക്ക് അവർ ഏവരെയും സഹർഷം സ്വാഗതം ചെയ്തു. ഇപ്പോൾ കെസിസിഎൻഎ ദേശീയ സംഘടനയ്ക്കും ഈ കൺവെൻഷനും ചുക്കാൻ പിടിക്കുന്നവർ സണ്ണി പൂഴിക്കാല (പ്രസിഡന്റ്) ജോസ് ഉപ്പൂട്ടിൽ (വൈസ് പ്രസിഡന്റ്) പയസ് വേളൂപറമ്പിൽ (ജനറൽ സെക്രട്ടറി) സഖറിയാ ചേലക്കൽ (ജോയിന്റ് സെക്രട്ടറി) ജോസ് കുരുവിള എടാട്ടുകുന്നേൽ ചാലിൽ (ട്രഷറർ) അജിത് കുളത്തിൽ കരോട്ട് (കൺവെൻഷൻ ചെയർമാൻ) ബേബി മണക്കുന്നേൽ (കൺവെൻഷൻ ഇവന്റ് കോ–ഓർഡിനേറ്റർ) എന്നിവരാണ്. ഹൂസ്റ്റനിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ മാധ്യമരംഗത്തെ പ്രമുഖർ പങ്കെടുത്തു.

<യ> റിപ്പോർട്ട്: എ.സി. ജോർജ്