തോമസ്കുട്ടി തോമസ് ഡാളസിൽ നിര്യാതനായി
Monday, July 25, 2016 3:50 AM IST
ഡാളസ്: റാന്നി മന്ദിരം ഈട്ടിക്കാലയിൽ പരേതനായ തോമസിന്റെയും പരേതയായ അന്നാമ്മയുടെയും മകൻ തോമസ്കുട്ടി തോമസ് (രാജൻ –68) ജൂലൈ 23നു നിര്യാതനായി. സംസ്കാരം പിന്നീട്.

പരേതന്റെ ഭാര്യ മറിയാമ്മ തോമസ് (കുഞ്ഞുമോൾ) റാന്നി വൈക്കം കാര്യാട്ട് കുടുംബാഗമാണ്. മകൻ: ടോം തോമസ്, മരുമകൾ: ജിൻസി തോമസ്. മകൾ: പരേതയായ ടെസി തോമസ്.

ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകാംഗമായ പരേതൻ ജർമനിയിലും പിന്നീട് ഷിക്കാഗോയിലും ഡാലസിലുമായി നാൽപ്പതിൽപ്പരം വർഷം പ്രവാസ ജീവിതം നയിച്ചിട്ടുണ്ട്.
ഡാളസിലെ മലയാളി സംഘടനകളുടെ ആദ്യ കാലത്തെ സജീവ പ്രവർത്തകനായിരുന്നു. കൂടുതൽ വിവങ്ങൾക്കു: ടോം തോമസ്:(214)3362321, ചാണ്ടി ജേക്കബ് (ബാബു:972 288 0168)

<യ> റിപ്പോർട്ട്: എബി മക്കപ്പുഴ