ജർമനിയിൽ നടുറോഡിൽ സ്ത്രീയെ കുത്തിക്കൊന്നു; സിറിയൻ അഭയാർഥിയെന്നു സംശയം
Sunday, July 24, 2016 10:13 PM IST
ബെർലിൻ: ജർമനിയിൽ കത്തി ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. രണ്്ടു പേർക്കു പരിക്കേറ്റു. സ്റ്റഡ്ഗാർട്ടിനു സമീപം റ്യൂട്ട്ലിൻഗനിലായിരുന്നു ആക്രമണം നടന്നത്. വഴിയിലൂടെ നടന്നുപോയവർക്കു നേർക്ക് അക്രമി കത്തിയുമായി പാഞ്ഞടുത്ത് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പോലീസ് അക്രമിയെ അറസ്റ്റ് ചെയ്തു. ഇയാൾ സിറിയയിൽനിന്ന് എത്തിയ അഭയാർഥിയാണെന്നു സംശയിക്കുന്നു.

ആക്രമണം നടന്ന പ്രദേശം പോലീസിന്റെ നിയന്ത്രണത്തിലാണ്. ആക്രമണം നടത്തിയതിന്റെ കാരണം അറിവായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.