ജർമൻകാരുടെ ശേഖരത്തിൽ ഇപ്പോഴും ബില്യൻ കണക്കിനു മാർക്ക്
Saturday, July 23, 2016 8:19 AM IST
ബെർലിൻ: ജർമനി മാർക്ക് ഉപേക്ഷിച്ച് യൂറോ കറൻസിയിലേക്കു മാറിയിട്ട് വർഷം പതിനാലു കഴിഞ്ഞു. എന്നാൽ, ഇപ്പോഴും ജർമനിക്കാരുടെ ശേഖരത്തിൽ ബില്യൻ കണക്കിനു മാർക്ക് സുരക്ഷിതമായിരിക്കുന്നു.

പഴയ കറൻസിയോടുള്ള ഇഷ്‌ടം കാരണം ഇതു സൂക്ഷിച്ചുവച്ചിരിക്കുകയാണ് പലരും. 1948ലാണ് പശ്ചിമ ജർമനിയിൽ ഡ്യൂഷെ മാർക്ക് കറൻസിയായി സ്വീകരിക്കുന്നത്. 1990ൽ പൂർവ ജർമനിയും ഇതു സ്വീകരിച്ചു. 2002ൽ യൂറോയിലേക്കു മാറുകയും ചെയ്തു.

2001 ഡിസംബർ 31 വരെ 76.57 ബില്യൻ യൂറോ മതിക്കുന്ന മാർക്ക് നോട്ടുകൾ ഉണ്ടായിരുന്നു. അതിനു ശേഷം ഇവയിൽ 95 ശതമാനം നോട്ടുകളും യൂറോയുമായി എക്സ്ചേഞ്ച് ചെയ്യപ്പെട്ടു. ബാക്കി അഞ്ച് ശതമാനം ഇപ്പോഴും നാട്ടുകാരുടെ പക്കലാണ്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ