നവോത്ഥാന ദിനം: ഒമാൻ ഭരണാധികാരിക്കു സന്ദേശ പ്രവാഹം
Saturday, July 23, 2016 7:48 AM IST
മസ്കറ്റ്: ജിസിസി രാജ്യങ്ങളിൽ വേറിട്ട വ്യക്‌തിത്വം നിലനിർത്തുന്ന ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സായ്യിദിന് ആശംസാ പ്രവാഹം.

ഒമാന്റെ നാല്പത്തി ആറാമത് നവോത്ഥാന ദിനം ജൂലൈ 23നു (ശനി) ആഘോഷിക്കുമ്പോൾ ആധുനിക ഒമാന്റെ ശില്പിക്ക് ദീർഘായുസും ആരോഗ്യവും നേർന്നുകൊണ്ട് രാജ്യത്തിന്റെ അകത്തു നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും നിരവധി ആശംസകളാണ് ഒഴുകിയെത്തുന്നത്. ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈനിക അഭ്യാസ പ്രകടനങ്ങളും നടന്നു.

<ആ>റിപ്പോർട്ട്: സേവ്യർ കാവാലം