ഗ്ലോസ്റ്ററിൽ ഏകദിന വചനാഭിഷേക കൺവൻഷനും മതാധ്യാപക പരിശീലനവും സെപ്റ്റംബർ മൂന്നിന്
Saturday, July 23, 2016 7:46 AM IST
ലണ്ടൻ: ഗ്ലോസ്റ്ററിൽ ക്ലിഫ്ടൺ രൂപത സീറോ മലബാർ കാത്തലിക് സമൂഹം യുവജനങ്ങൾക്കായി ഏകദിന വചനാഭിഷേക കൺവൻഷനും മതാധ്യാപക പരിശീലനവും നടത്തുന്നു.

സെപ്റ്റംബർ മൂന്നിനു രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ സെന്റ് അഗസ്റ്റ്യൻ ചർച്ചിലാണ് കൺവൻഷൻ. സെഹിയോൻ യുകെ മിനിസ്ട്രിയുടെ ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായ ഫാ. സോജി ഓലിക്കലാണ് കൺവൻഷൻ നയിക്കുന്നത്. ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന ശുശ്രൂഷകൾ ദിവ്യകാരുണ്യ ആരാധനയോടെ സമാപിക്കും. ദിവ്യബലി അനുരഞ്ജന ശുശ്രൂഷ, വചന പ്രഘോഷണം, സ്തൂതിപ്പുകൾ എന്നിവ കൺവൻഷന്റെ ഭാഗമായിരിക്കും.

രൂപതയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള യുവജനങ്ങളെ ഒന്നിപ്പിച്ച് ഒരു സംഘടനയായി രൂപീകരിക്കുകയും അവർക്കുവേണ്ടി നേതൃത്വ പരിശീലന ക്ലാസ് ഫാ. ജോയി വയലിൽ നയിക്കുകയും ചെയ്യും. എട്ടാം ക്ലാസ് മുതലുള്ള എല്ലാ കുട്ടികളും യുവജനങ്ങളും പങ്കെടുക്കണമെന്നു ചാപ്ലെയിൻ ഫാ. പോൾ വെട്ടിക്കാട്ട് സിഎസ്ടി, പാസ്റ്ററൽ ടീം അംഗങ്ങളായ ഫാ. ജോയി വയലിൽ സിഎസ്ടി, ഫാ. സിറിൾ ഇടമന എസ്ഡിബി, ഫാ. സണ്ണിപോൾ എംഎസ്എഫ്എസ്, ട്രസ്റ്റിമാരായ ഫിലിപ്പ് കണ്ടോത്ത്, റോയി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.

വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ടേ. അൗഴൗെശേില ഇവൗൃരവ, ങമേലെിശമില, ഏഹീൗരലെലേൃ ഏ14 6ലറ.

<ആ>റിപ്പോർട്ട്: ഫിലിപ്പ് ജോസഫ്