യുവധാര കോൺഫറൻസ് പതിപ്പിനു മികച്ച പ്രതികരണം
Saturday, July 23, 2016 5:00 AM IST
ഷിക്കാഗോ: നോർത്ത് അമേരിക്ക –യൂറോപ്പ് മാർത്തോമ യുവജന സഖ്യത്തിന്റെ മുഖപത്രമായ യുവധാരയുടെ ഈ വർഷത്തെ ഭദ്രാസന സമ്മേളനത്തോടനുബന്ധിച്ചു പ്രകാശനം ചെയ്ത പ്രത്യേക പതിപ്പ് ഏവരുടെയും ശ്രദ്ധയാകർഷിച്ചു.

സമ്മേളന ചിന്താവിഷയമായ ‘കലുഷിതമായ ലോകത്തിൽ ക്രിസ്തുവിനെ പുനരവതരിപ്പിക്കുക’ എന്നതിന്റെ ആഴമായ പഠനങ്ങളും ലേഖനങ്ങളും കവിതകളും ഉൾക്കൊളളിച്ചുകൊണ്ട് പുറത്തിറക്കിയ യുവധാര മികച്ച നിലവാരം പുലർത്തിയതായി സമ്മേളനത്തിനെത്തിച്ചേർന്നവർ അഭിപ്രായപ്പെട്ടു.

ഭദ്രാസന സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിൽ യുവധാരയുടെ ആദ്യ പതിപ്പ് നോർത്ത് അമേരിക്കൻ മാർത്തോമ ഭദ്രാസനാധ്യഷൻ ഡോ. ഐസക് മാർ ഫീലക്സിനോക്സ്, ഫാ. സി. ജോഷ്വായിൽ നിന്ന് ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു. യുവധാര ചീഫ് എഡിറ്റർ അജു മാത്യു, ഭദ്രാസന യുവജന സഖ്യം വൈസ് പ്രസിഡന്റ് റവ. ബിനു ശാമുവൽ, സെക്രട്ടറി റജി ജോസഫ്, ട്രഷറർ മാത്യൂസ് തോമസ്, ഭദ്രാസന അസംബ്ലി അംഗം ലാജി തോമസ് എന്നിവരും യുവധാര എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ ബെന്നി പരിമണം, ഉമ്മച്ചൻ മാത്യു, റോജിഷ് സാം. സാമുവൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. യുവജന സഖ്യം ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ യുവധാര എഡിറ്റോറിയൽ ബോർഡ് പുറത്തിറക്കുന്ന എട്ടാം പതിപ്പാണ് ഈ വർഷത്തെ സമ്മേളനത്തിൽ പുറത്തിറക്കിയത്. ഇതിന്റെ ഇലക്ട്രോണിക് പതിപ്പ് ഭദ്രാസനത്തിലെ എല്ലാ അംഗങ്ങൾക്കും ലഭിക്കത്തക്ക ക്രമീകരണങ്ങൾ ഭദ്രാസന കൗൺസിൽ ചെയ്തിട്ടുണ്ട്.

വിവരങ്ങൾക്ക്: റജി ജോസഫ് (സെക്രട്ടറി) 201 647 3836, അജു മാത്യു (ചീഫ് എഡിറ്റർ) 214 554 2610.

<ആ>റിപ്പോർട്ട്: ബെന്നി പരിമണം