കൈരളി നികേതൻ മലയാളം സ്കൂൾ ജൈത്രയാത്ര തുടരുന്നു
Saturday, July 23, 2016 4:59 AM IST
വിയന്ന: പ്രവാസ ജീവിതത്തിൽ വരും തലമുറകൾക്ക് ഭാഷാ, സാംസ്കാരിക പൈതൃകം പകർന്നുനൽകി ഓസ്ട്രിയൻ തലസ്‌ഥാനമായ വിയന്നയിൽ കൈരളി നികേതൻ മലയാളം സ്കൂൾ ജൈത്രയാത്ര തുടരുന്നു.

1993 ൽ ഫാ. ചാണ്ടി കളപ്പുരയ്ക്കലിന്റെ നേതൃത്വത്തിൽ ആന്റണി പുത്തൻപുരയ്ക്കൽ ആദ്യ പ്രിൻസിപ്പലായി ആരംഭിച്ച കൈരളി നികേതൻ, പുതുതലമുറയെ പൈതൃക ഭാഷയിൽ സ്വയം പര്യാപ്തരാക്കുക, അവരുടെ കലാ സാംസ്കാരിക രംഗത്തെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.

പ്രവാസ ജീവിതത്തിൽ വ്യാപാര ഭാഷയുടെ സമ്മർദ്ദത്താൽ അകാല ചരമം പ്രാപിക്കുവാൻ സാധ്യതയുള്ള മലയാള ഭാഷയുടെ പ്രോത്സാഹനാർഥമായിരുന്നു സ്കൂളിന്റെ ആരംഭം. ഇന്നു 23 വർഷം പിന്നിടുമ്പോൾ പ്രവാസി മലയാളി കുട്ടികൾക്ക് തണലായി നിൽക്കുന്ന ഈ മരത്തണലിൽ മലയാളം ഭാഷ പഠനത്തിനു പുറമെ സംഗീതം, മുറാൽ പെയിന്റിംഗ്, ക്ലാസിക്കൽ നൃത്തം, ഹിന്ദി തുടങ്ങിയ കോഴ്സുകളും നടന്നുവരുന്നു.

ശനിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് ഒന്നു മുതൽ വൈകുന്നേരം ആറു വരെയാണ് ക്ലാസുകൾ. സന്നദ്ധ സേവകരായ അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്.

അഞ്ചു മുതൽ പതിനഞ്ചുവരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. കൈരളി നികേതൻ സ്കൂളിനു നേതൃത്വം നൽകുന്നത് ഇന്ത്യൻ കാത്തലിക് കമ്യൂണിറ്റിയാണ്. നിലവിൽ കമ്യൂണിറ്റിയുടെ ചാപ്ലെയിൻ ഫാ. തോമസ് തണ്ടപ്പള്ളിയാണ്. സ്കൂളിന്റെ ദൈനംദിന കാര്യങ്ങൾ നടത്തുന്നത് ഫാ. ജോയി പ്ലാത്തോട്ടത്തിൽ (വൈസ് ചാപ്ലെയിൻ) അധ്യക്ഷനായും ജോഷിമോൻ എ

റണാകേരിൽ പ്രസിഡന്റായും ജോമി സ്രാമ്പിക്കൽ സെക്രട്ടറിയായും പൗലോസ് വെട്ടിക്കൽ ഖജാൻജിയായുമുള്ള കമ്മിറ്റിയാണ്. ഇവരെ സഹായിക്കുവാനായി ഒരു എക്സിക്യുട്ടീവ് കമ്മിറ്റിയും നിലവിലുണ്ട്.

നിലവിലെ കമ്മിറ്റിയംഗങ്ങൾ സുനിഷ് മുണ്ടിയാനിക്കൽ, അനുജ ജിമ്മി, ബോബൻ കളപ്പുരക്കൽ, ഡാലിയ ആലൂക്കാൽ, ടിന്നി വെട്ടിക്കൽ, സണ്ണി പാലാട്ടി, ജീന നിലവൂർ, ജോബി മുല്ലപ്പള്ളി, ലിജിമോൻ മനയിൽ, മാത്യൂസ് ചെരിയൻകാലായിൽ, പ്രദീപ് വെങ്ങാലിൽ, സിജാ പോത്തൻ എന്നിവരാണ്

സ്കൂൾ അധ്യാപകരായി ബോബൻ കളപ്പുരയ്ക്കൽ (മലയാളം), ഉഷ കോന്നംകുടി (മലയാളം), ഡോണാ മാത്യു (മലയാളം), ഫിലോമിന നിലവൂർ (ഹിന്ദി), ജോൺസൺ പള്ളിക്കുന്നേൽ (ചിത്രകല), കുമുദിനി കൈണ്ടൽ (നൃത്തം), താന്യ ഏബ്രഹാം (നൃത്തം), നമിത ജോർജ് (നൃത്തം), റിസർവ് അധ്യാപകരായി മാർട്ടിൻ ജോർജ് (മലയാളം), ജീന എറണാകേരിൽ (നൃത്തം) എന്നിവരും പ്രവർത്തിക്കുന്നു.

ഓസ്ട്രിയയിലെ മലയാളികളുടെ യുവജനോത്സവം 1997 ലാണ് കൈരളി നികേതൻ ആരംഭിച്ചത്. ഏറ്റവും അധികം കുട്ടികൾ പങ്കെടുക്കുന്ന യൂറോപ്യൻ രാജ്യത്തെ ഒരു മത്സര വേദിയായി ഇതിനകം ഇതു മാറിക്കഴിഞ്ഞു.

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ