യുണൈറ്റഡ് എഫ്സി ഫുട്ബോൾ മേള സംഘടിപ്പിക്കുന്നു
Saturday, July 23, 2016 4:55 AM IST
അൽകോബാർ : കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ അൽ കോബാർ യുണൈറ്റഡ് എഫ്സി എട്ടാം വാർഷികത്തിന്റെ ഭാഗമായി ഫുട്ബോൾ മേള സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ അവസാന വാരം സംഘടിപ്പിക്കുന്ന ഫുട്ബോൾ മേള ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെയായിരിക്കും നടക്കുക. പ്രവിശ്യയിലെ പ്രമുഖ പ്രവാസി ഇന്ത്യൻ ടീമുകളും നേപ്പാൾ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടീമുകളും മേളയിൽ മാറ്റുരക്കും. പ്രമുഖ അന്താരാഷ്ര്‌ട കമ്പനിയായ യുഎസ്ജി ബോറലാണ് മേളയുടെ മുഖ്യ പ്രായോജകർ. പ്രമുഖ വ്യപാര വാണിജ്യ സ്‌ഥാപനങ്ങൾ മേളയുടെ സഹപ്രായോജകരായിരിക്കും. അന്താരാഷ്ര്‌ട നിലവാരമുള്ള സ്റ്റേഡിയമായിരിക്കും മേളയുടെ വേദി.

അൽകോബാർ ദർബാർ ഓഡിറ്റോറിയത്തിൽ ചേർന്ന ക്ലബ്ബ് യോഗം ടൂർണമെന്റ് കമ്മിറ്റിക്കു രൂപം നൽകി. രാജു കെ. ലുക്കാസ് (ചെയർമാൻ), ശരീഫ് മാണൂർ (ജനറൽ കൺവീനർ), അഷ്റഫ് തലപ്പുഴ, നൗഷാദ് അലനല്ലൂർ (ജോ. കൺ വീനർ), റഹീം അലനല്ലൂർ (മാർക്കറ്റിംഗ്), മുജീബ് കളത്തിൽ (മീഡിയ), ഗഫൂർ കട്ടുപാറ (വോളന്റിയർ), ഉനൈസ് വാണിയമ്പലം, ഫൈസൽ ഒറ്റപ്പാലം (ഭഷണം), ശംസു പട്ടേലത്ത്, ഷൈജൽ വാണിയമ്പലം, നിബ്രാസ് ശിഹാബ് (റിസപ്ഷൻ), ഷിയാസ് കോട്ടയം, ഹംസ (ഗതാഗതം) ജസീൽ ചേന്ദമംഗല്ലൂർ (മെഡിക്കൽ), റസാക് തെക്കേപ്പുറം (അഥിതി), റിയാസ് കൊടുവള്ളി, തമീം മമ്പാട്, ലെശിൻ, ഫതീൻ (ടീം രജിസ്ട്രേഷൻ), റിയാസ് ബാബു എടത്തനാട്ടുകര (ഐടി), ഫൈസൽ എടത്തനാട്ടുകര (പബ്ലിസിറ്റി), റഫീക്, ലുക്മാൻ (ഫോട്ടോഗ്രഫി), അബ്ദുൽ അലി കളത്തിങ്ങൽ (സുവനീർ) എന്നിവരടങ്ങുന്ന വിപുലമായ സംഘാടക സമിതിക്കു രൂപം നൽകി.

രാജു കെ. ലുക്കാസ് യോഗം ഉദ്ഘാടനം ചെയ്തു. ശരീഫ് മാണൂർ അധ്യക്ഷത വഹിച്ചു. മുജീബ് കളത്തിൽ, റഹീം അലനല്ലൂർ, തമീം എന്നിവർ പ്രസംഗിച്ചു. അന്തരിച്ച പ്രമുഖ ഹോക്കി താരം ഒളിമ്പ്യൻ മുഹമ്മദ് ശാഹിദിന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം