തെരുവുനായ്ക്കൾ ഒമാനിലെ ജീവിതം ദുസഹമാക്കുന്നു
Saturday, July 23, 2016 4:26 AM IST
മസ്ക്കറ്റ്: ഒമാനിൽ തെരുവുനായ്ക്കൾ ജനജീവിതം ദുസഹമാക്കുന്നതായി റിപ്പോർട്ട്. പേവിഷബാധയുള്ള നായ്ക്കൾ ആളുകളെ ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഖസബ് പ്രവിശ്യയിലാണ് സംഭവം നടന്നത്. ഇവിടെ അടുത്തകാലത്തായി പ്രശ്നം ഗുരുതരമായതായും താമസക്കാർ പറയുന്നു. പൊതുനിരത്തിലെ നായ്ക്കളുടെ ശല്യത്തെക്കുറിച്ച് സോഷ്യൽ മീഡിയകളിലും വിമർശനം ഉയരുന്നുണ്ട്.