അമ്പത് വനിതകൾ പങ്കെടുക്കുന്ന തിരുവാതിര അരിസോണയിൽ സെപ്റ്റംബർ മൂന്നിന്
Saturday, July 23, 2016 2:10 AM IST
ഫിനിക്സ്: കാണികൾക്ക് ദൃശ്യവിരുന്നൊരുക്കി അമ്പതിലധികം സ്ത്രീകൾ അണിനിരക്കുന്ന മഹാ തിരുവാതിര അരിസോണയിൽ അരങ്ങേറുന്നു. കേരളാ ഹിന്ദൂസ് ഓഫ് അരിസോണയുടെ ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ് മഹാതിരുവാതിര സംഘടിപ്പിച്ചിട്ടുള്ളത്. 2016 സെപ്റ്റംബർ മൂന്നിനു (ശനിയാഴ്ച) രാവിലെ 10 :30–നു എഎസ്യു പ്രെപറേറ്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണു തിരുവാതിരകളി അരങ്ങേറുന്നത്.

അരിസോണയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ പ്രായത്തിലുള്ള വനിതകൾ പങ്കെടുക്കുന്ന തിരുവാതിരകളിക്ക് രമ്യ അരുൺ കൃഷ്ണൻ, മഞ്ജു രാജേഷ് എന്നിവരാണ് നേതൃത്വം നൽകുന്നത്. അരിസോണയിൽ നടാടെ സംഘടിപ്പിക്കുന്ന ഈ മഹാതിരുവാതിരയുടെ ഭാഗമാകാൻ മലയാളത്തെ സ്നേഹിക്കുന്ന എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങള്ക്ക്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.സവമമ്വ.ീൃഴ

<യ> റിപ്പോർട്ട്: മനു നായർ