വീടിന്റെ കടബാധ്യത: സഹായഹസ്തവുമായി ഇല്ലിനോയ് എച്ച്ഡിഎ
Saturday, July 23, 2016 2:09 AM IST
ഷിക്കാഗോ: വീടിന്റെ കടബാധ്യത അടയ്ക്കുവാൻ കഴിയാതെ ദുരിത മനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി വീണ്ടും ഇല്ലിനോയ് ഹൗസിങ്ങ് ഡവലപ്മെന്റ് അതോറിറ്റി. ഓഗസ്റ്റ് ഒന്നു മുതലാണു ‘ഇല്ലിനോയ് ഹാർഡസ്റ്റ് ഹിറ്റ്’ എന്ന പദ്ധതിക്ക് തുടക്കം കുറിക്കുക. ഇല്ലിനോയ് റിപ്പബ്ലിക്കൻ– ഡമോക്രാറ്റിക് യുഎസ് സെനറ്റർമാർ കൈകോർത്താണ് കടബാധ്യത അടക്കുവാൻ പ്രയാസപ്പെടുന്നവരുടെ സഹായത്തിനായി രംഗത്തെത്തിയിരിക്കുന്നത്.

തൊഴിൽ നഷ്‌ടപ്പെടുകയോ, വരുമാനത്തിൽ പതിനഞ്ച് ശതമാനം വരെ കുറവുണ്ടാകുകയോ ചെയ്തവർക്ക് 35,000 ഡോളർവരെ സഹായധനം നൽകുക എന്നതാണു പുതിയ പദ്ധതികൊണ്ടു ലക്ഷ്യമിടുന്നത്. അഞ്ചു വർഷംവരെ ലോൺ അടയ്ക്കുന്നതിൽ നിന്നും വീട്ടുടമസ്‌ഥന് ഇളവ് ലഭിക്കും.

അംഗവൈകല്യം സംഭവിക്കുകയോ ഭാര്യയോ ഭർത്താവോ മരിക്കുകയോ വിവാഹ മോചനം നേടുകയോ ചെയ്തവർക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഇല്ലിനോയ് ഹൗസിങ്ങ് ഡവലപ്മെന്റ് അതോറിറ്റി മുഖേന യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ട്രഷറിയാണ് ആവശ്യമായ തുക അനുവദിക്കുന്നതെന്നു പ്രോഗ്രാം അഡ്മിനിസ്ട്രേറ്റർ ഓഡ്ര ഹാമർ നിക്ക് അറിയിച്ചു. 14,000 വീട്ടുടമസ്‌ഥർക്ക് ഈ പദ്ധതിയുടെ പ്രയോജനം ഇതുവരെ ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.ശഹഹശിീശവെമൃറലെവേശേ.ീൃഴ ൽ നിന്നും ലഭിക്കുന്നതാണ്.

<യ> റിപ്പോർട്ട്: പി. പി. ചെറിയാൻ