ന്യൂയോർക്ക് ട്രാൻസിറ്റ് എംപ്ലോയിസിന്റെ ആഭിമുഖ്യത്തിൽ ഫാമിലി പിക്നിക്ക് നടത്തി
Friday, July 22, 2016 8:22 AM IST
ന്യൂയോർക്ക് : ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(207ടഠഛ/ഒ ടവീു) ജീവനക്കാരുടെ വാർഷിക കുടുംബ പിക്നിക്ക് ജൂലൈ 16നു ക്യൂൻസിലെ ലിറ്റിൽ നെക്ക് ബേയിലുള്ള അലേപോൺഡ് പാർക്കിൽ നടത്തി.

ട്രാൻസിറ്റ് അതോറിട്ടിയിലെ വിവിധ ഡിപ്പാർട്ട്മെന്റിൽനിന്നും ജീവനക്കാർ വാർഷിക പിക്നിക്കിൽ പങ്കെടുത്തതോടൊപ്പം, പ്രായമുള്ളവർക്കും കുട്ടികൾക്കും പ്രത്യേകം വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. 2016–ലെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(207/ഒ ടവീു) വാർഷിക പിക്നിക്കിന് സെൽവിൻ ഹെന്റി, ബിജു പീറ്റർ, ജോഷ്വാ ഗീവർഗീസ് എന്നിവർ നേതൃത്വം നൽകി. കായിക മത്സരങ്ങൾക്ക് ബിപിൻ നൈനാൻ, സി.എസ്. ചാക്കോ എന്നിവർ നേതൃത്വം നൽകി.

മത്സരങ്ങളിൽ വിജയിയായവർക്ക് ജോസ് മുളയ്ക്കൽ സമ്മാനദാനം നടത്തി. രാവിലെ പത്തിനാരംഭിച്ച പിക്നിക്ക് വൈകുന്നേരം നാലിന് അവസാനിച്ചു.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം