തുർക്കിയുടെ നടപടികൾക്കെതിരേ അതിരുകടക്കുന്നു: യൂറോപ്യൻ യൂണിയൻ
Friday, July 22, 2016 8:21 AM IST
ബ്രസൽസ്: പരാജയപ്പെട്ട സൈനിക അട്ടിമറി നീക്കത്തിനു പിന്നാലെ തുർക്കി സർക്കാർ സ്വീകരിച്ചിരിക്കുന്ന അടിച്ചമർത്തൽ നടപടികൾ അതിരു കടക്കുന്നു എന്ന് യൂറോപ്യൻ യൂണിയന്റെ വിമർശനം.

വിദ്യാഭ്യാസ സമ്പ്രദായം, നീതിന്യായ വ്യവസ്‌ഥ, മാധ്യമ പ്രവർത്തനം എന്നിവയ്ക്ക് കൂച്ചുവിലങ്ങിടുന്ന തരത്തിലുള്ള നിയന്ത്രണങ്ങളാണ് അടിയന്തരാവസ്‌ഥയുടെ പേരിൽ രാജ്യത്ത് അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുന്നത്.

അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കാനുള്ള തീരുമാനത്തിനു പിന്നിലെ കാരണങ്ങൾ മനസികാക്കുന്നു. എന്നാൽ, ഇതു നടപ്പാക്കുന്ന രീതി ആശങ്കാജനകമെന്നു യൂണിയൻ.

അമ്പതിനായിരത്തോളം പേരാണ് അട്ടിമറി നീക്കത്തിനു ശേഷം രാജ്യത്ത് അറസ്റ്റിലാകുകയോ ജോലികളിൽനിന്നു പിരിച്ചുവിടപ്പെടുകയോ സസ്പെൻഡ് ചെയ്യപ്പെടുകയോ ചെയ്തിട്ടുള്ളത്.

നിയമത്തിന്റെ ചട്ടക്കൂടുകളിൽനിന്നുള്ള നടപടികൾ മാത്രമേ സ്വീകരിക്കാവൂ എന്ന് ജർമനി അടക്കമുള്ള രാജ്യങ്ങൾ നേരത്തെ തന്നെ തുർക്കിക്ക് മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ, തങ്ങളുടെ ആഭ്യന്തര കാര്യത്തിൽ മറ്റാരും ഇടപെടേണ്ടതില്ലെന്ന നിലപാടിലാണു തുർക്കി സർക്കാരും പ്രസിഡന്റ് എർദോഗനും.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ