ലുഫ്താൻസ വളർച്ചാ സാധ്യത വെട്ടിക്കുറച്ചു
Friday, July 22, 2016 8:21 AM IST
ബെർലിൻ: ജർമൻ എയർലൈൻ കമ്പനിയായ ലുഫ്താൻസ ഈ വർഷത്തേക്കുള്ള വളർച്ചാ പ്രവചനം വെട്ടിക്കുറച്ചു. യൂറോപ്പിൽ അടിക്കടി സംഭവിക്കുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണിത്.

രാഷ്ര്‌ടീയവും സാമ്പത്തികവുമായ അനിശ്ചിതാവസ്‌ഥ നിലനിൽക്കുന്നതു കാരണം വരുമാനത്തിൽ കുറവു വരുമെന്നാണു വിലയിരുത്തൽ. ഇതു മുൻ വർഷത്തേതിനേക്കാൾ കുറവായിരിക്കുമെന്നും കണക്കാക്കുന്നു.

ഈ വർഷം ആദ്യ പാദത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 13 ശതമാനം അധികമായിരുന്ന ലുഫ്താൻസയുടെ വരുമാനം.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ