പത്തു വർഷത്തെ കള്ളം പൊളിഞ്ഞു; ജർമൻ എംപി രാജിവച്ചു
Thursday, July 21, 2016 8:52 AM IST
ബെർലിൻ: ജർമനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി എംപി പീട്രാ ഹൈൻസ് രാജിവച്ചു. 2005 മുതൽ പാർലമെന്റംഗമാണ് അവർ.

വിദ്യാഭ്യാസ യോഗ്യതയിൽ കൃത്രിമം കാട്ടിയെന്നു തെളിഞ്ഞതിനെത്തുടർന്നാണു രാജി. നിയമ ബിരുദം നേടിയതായി സർട്ടിഫിക്കറ്റു നൽകിയിരുന്ന അവർ സ്കൂൾ പഠനം പോലും പൂർത്തിയാക്കിയിട്ടില്ലെന്നാണ് ഇപ്പോൾ വ്യക്‌തമായിരിക്കുന്നത്.

ഇക്കാര്യം പിന്നീട് അവരുടെ അഭിഭാഷകൻ സ്‌ഥിരീകരിക്കുകയും ചെയ്തു. തുടർന്നു എസെനിൽ നിന്നുള്ള പ്രതിനിധിയായ അവർ രാജിവയ്ക്കണമെന്നു പാർട്ടി തന്നെ ആവശ്യപ്പെടുകയായിരുന്നു.

അമ്പത്തിനാലുകാരിക്കെതിരേ എന്തു തുടർ നടപടികൾ സ്വീകരിക്കണമെന്നു പാർട്ടി നേതൃത്വം ആലോചിക്കുന്നു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ