സൗദിയിൽ മലയാളി വൈദ്യുതാഘാതമേറ്റു മരിച്ചു
Thursday, July 21, 2016 8:49 AM IST
അൽഹസ: സൗദിയിൽ മലയാളി വൈദ്യുതാഘാതമേറ്റു മരിച്ചു. അൽഹസയിലെ ജോലി സ്‌ഥലത്ത് ബുധനാഴ്ച വൈകുന്നേരമാണു സംഭവം. തിരുവല്ല പരുമല പുതുപ്പറമ്പിൽ കിഴക്കേതിൽ ബിജു വർഗീസ് (46) വൈദ്യുതാഘാതമേറ്റു മരിച്ചത്. കഴിഞ്ഞ 26 വർഷമായി സൗദിയിൽ ജോലിചെയ്തു വരികയായിരുന്നു. മൃതദ്ദേഹം അൽഹസ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മൃതദ്ദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ മന്മഥൻ ചവറയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം