കേംബ്രിഡ്ജ് ക്നാനായ കാത്തലിക് അസോസിയേഷൻ
Thursday, July 21, 2016 7:35 AM IST
ലണ്ടൻ: കേംബ്രിഡ്ജ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ബാർബിക്യുവും സ്പോർട്സ് ഡേയും ചെറിഹിൻഡൻ പാർക്കിൽ സംഘടിപ്പിച്ചു.

കുട്ടികളും മുതിർന്നവരുമടക്കം നിരവധി ആളുകൾ പങ്കെടുത്ത സ്പോർട്സ് ഡേയിൽ പുത്തൻ കായികതാരങ്ങളെ കണ്ടെത്താൻ സംഘാടകർക്കു സാധിച്ചു. അസോസിയേഷന്റെ സ്പോർട്സ് കോ–ഓർഡിനേറ്റർ റോയ് തോമസിന്റെ നേതൃത്വത്തിൽ രണ്ടുമാസമായി പരിശീലനം നടത്തിയ ആൺകുട്ടികളുടെ ഫുട്ബോൾ മത്സരവും നടന്നു. കേംബ്രിഡ്ജിലുള്ള കുട്ടികളുടെ ഫുട്ബോൾ താത്പര്യം കണക്കിലെടുത്തു വിവിധ സംഘടനകളുമായി ആലോചിച്ച് വരുംദിവസങ്ങളിൽ കുട്ടികളുടെ ഒരു ഫുട്ബോൾ ടൂർണമെന്റ് നടത്താനും സംഘാടകർ തീരുമാനിച്ചു.

വിവരങ്ങൾക്ക്: റോയ് തോമസ് 07877340381.

<ആ>റിപ്പോർട്ട്: ജിജി സ്റ്റീഫൻ