വനിതാ യൂത്ത് ബാസ്കറ്റ് ബോൾ ടൂർണമെന്റ്: യോങ്കേഴ്സ് സെന്റ് തോമസ് പള്ളി ടീമിന് ഒന്നാം സ്‌ഥാനം
Thursday, July 21, 2016 4:37 AM IST
ന്യൂയോർക്ക്: ജൂലൈ പതിനാറാം തിയതി ശനിയാഴ്ച നടന്ന വാശിയേറിയ വനിതാ യൂത്ത് ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ യോങ്കേഴ്സ് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി ടീം ഒന്നാം സ്‌ഥാനം നേടി. റിയാ റോയ്, റെയ്നാ റോയി, റെയ്നാ രാജൂ, ജൂലിയ രാജൂ, സെറീനാ ജോർജ്, സാറാ ജോർജ്, ബെറ്റ്സി തോമസ്, ബെക്കി ഫിലിപ്പ്, ഷാരൻ ജോർജ് എന്നിവർ ടീം അംഗങ്ങളായിരുന്നു.

യോങ്കേഴ്സ് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിലേയും, യോങ്കേഴ്സ് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി റവ. ചെറിയാൻ നീലാങ്കൽ കോർ എപ്പിസ്കോപ്പാ ടീമിനു ട്രോഫി കൈമാറുകയും, ടീം അംഗങ്ങളെ പ്രത്യേകം അനുമോദിക്കുകയും ചെയ്തു. പിആർഒ കുര്യാക്കോസ് തര്യൻ അറിയിച്ചതാണിത്.

<ശാഴ െൃര=/ിൃശ/ിൃശബ2016ഖൗഹ്യ21ംമ4.ഷുഴ മഹശഴി=ഹലളേ>