ഡാളസിൽ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 22 മുതൽ 31 വരെ
Wednesday, July 20, 2016 6:18 AM IST
കൊപ്പേൽ (ടെക്സസ്): ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ കൊപ്പേൽ സെന്റ് അൽഫോൻസ ദേവാലയത്തിൽ ജൂലൈ 22നു (വെള്ളി) വൈകുന്നേരം ഏഴിനു ഫാ. പോൾ പൂവത്തിങ്കൽ സിഎംഐ കൊടിയേറ്റുന്നതോടെ തുടക്കമാകും. തുടർന്നു വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവ നടക്കും.

23നു (ശനി) രാവിലെ ഒൻപതു മുതൽ ദിവ്യകാരുണ്യ ആരാധന. വൈകുന്നേരം ഏഴിനു വിശുദ്ധ കുർബാന, നൊവേന ലദീഞ്ഞ് എന്നിവയ്ക്കു ഫാ. ജോസ് ചിറപുറത്ത് കാർമികത്വം വഹിക്കും.

24 നു (ഞായർ) രാവിലെ ഒൻപതു മുതൽ ദിവ്യകാരുണ്യ ആരാധന. വെകുന്നേരം ആറിനു വിശുദ്ധ കുർബാന, നൊവേന ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ജോസഫ് അമ്പാട്ട് കാർമികത്വം വഹിക്കും.

25നു (തിങ്കൾ) രാവിലെ ഒൻപതു മുതൽ ദിവ്യകാരുണ്യആരാധന. വൈകുന്നേരം ഏഴിനു വിശുദ്ധ കുർബാന, നൊവേന ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. അഗസ്റ്റിൻ കുളപ്പുറം കാർമികത്വം വഹിക്കും.

26നു (ചൊവ്വ) രാവിലെ ഒൻപതു മുതൽ ദിവ്യകാരുണ്യ ആരാധന. വൈകുന്നേരം ഏഴിനു വിശുദ്ധ കുർബാന, നൊവേന ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ആന്റണി പ്ലാക്കൽ വിസി കാർമികത്വം വഹിക്കും.

27 നു (ബുധൻ) രാവിലെ ഒൻപതു മുതൽ ദിവ്യകാരുണ്യആരാധന. വൈകുന്നേരം ഏഴിനു വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ജോർജ് എളമ്പാശേരിൽ കാർമികത്വം വഹിക്കും.

28നു (വ്യാഴം) രാവിലെ ഒൻപതു മുതൽ ദിവ്യകാരുണ്യആരാധന. വൈകുന്നേരം ഏഴിനു വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ഏബ്രഹാം വാവോലിമേപ്പുറത്ത് കാർമികത്വം വഹിക്കും.

29നു (വെള്ളി) രാവിലെ ഒൻപതു മുതൽ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 6.30നു വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ലൂക്ക് കളരിക്കൽ എംഎസ്എഫ്എസ് കാർമികത്വം വഹിക്കും. തുടർന്നു സെന്റ് അൽഫോൻസ ഓഡിറ്റോറിയത്തിൽ ഇടവകയിലെ കലാകാരന്മാർ അണിനിരക്കുന്ന ‘ബട്ടർഫ്ളൈസ്’ അരങ്ങേറും.

30നു (ശനി) വൈകുന്നേരം 4.30ന് ആഘോഷമായ റാസയ്ക്ക് ഫാ. ഫ്രാൻസിസ് നമ്പ്യാപറമ്പിൽ കാർമികത്വം വഹിക്കും ഫാ. ജോഷി ചിറക്കൽ വചന സന്ദേശം നൽകും. തുടർന്നു നൊവേന, ലദീഞ്ഞ് എന്നിവ നടക്കും. രാത്രി എട്ടിന് മയാമി ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേളയും ഫുഡ് സെയിലും ഉണ്ടായിരിക്കും.

31നു (ഞായർ) വൈകുന്നേരം 4.30 ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് മാർ ജേക്കബ് അങ്ങാടിയത്ത് കാർമികത്വം വഹിക്കും. ഫാ. തോമസ് കടുകപ്പിള്ളിൽ വചനസന്ദേശം നൽകും. തുടർന്നു ആഘോഷമായ പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആശീർവാദവും സ്നേഹവിരുന്നും നടക്കും.

അഭിനി നൈജോ, ആഗ്നസ് അഗസ്റ്റിൻ, ബീന ലിയോ, ധന്യാ പോൾ, ലിജി സോയ്, ഫിലോ ഷാജി, റാണി റോബിൻ, റീന റജി, റോസ് മേരി പോൾ, ഷീൻ ഡെന്നി, സിജി ഡെന്നി, സിൽവി സന്തോഷ് എന്നിവരാണ് ഈ വർഷത്തെ തിരുനാൾ പ്രസിദേന്തിമാർ.

പത്തുദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. ജോൺസ്റ്റി തച്ചാറ, കൈക്കാരന്മാരായ അപ്പച്ചൻ ആലപ്പുറം, ജൂഡിഷ് മാത്യു, നൈജോ മാത്യു, പോൾ ആലപ്പാട്ട്, ജെജു ജോസഫ് (സെക്രട്ടറി) എന്നിവരടങ്ങുന്ന പാരീഷ് കൗൺസിലും ഇടവകയിലെ കുടുംബ യൂണിറ്റുകളും നേതൃത്വം നൽകും.

<ആ>റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ