യൂത്ത് ഇന്ത്യ റേഷൻ പദ്ധതിക്കു തുടക്കം കുറിച്ചു
Wednesday, July 20, 2016 6:16 AM IST
കുവൈത്ത്: യൂത്ത് ഇന്ത്യ കുവൈത്ത് സോളിഡാരിറ്റിയുമായി സഹകരിച്ച് കേരളത്തിൽ നടപ്പാക്കുന്ന സൗജന്യ റേഷൻ പദ്ധതിയുടെ ഉദ്ഘാടനം കല്പറ്റ നഗരസഭാ ചെയർപേഴ്സൺ ബിന്ദു ജോസ് നിർവഹിച്ചു.

കല്പറ്റ മുനിസിപ്പൽ ടൗൺഹാളിൽ നടന്ന പരിപാടിയിൽ സോളിഡാരിറ്റി സംസ്‌ഥാന പ്രസിഡന്റ് ടി. ശാക്കിർ അധ്യക്ഷത വഹിച്ചു. സമൂഹത്തിൽ ഒറ്റപ്പെട്ട്

നരകതുല്യമായ ജീവിതം നയിക്കുന്ന അഗതികളുടേയും വിധവകളുടേയും ദാരിദ്ര്യം ചുറ്റിവരിഞ്ഞ കുടിലുകൾക്കുള്ളിൽ മാറാ രോഗങ്ങൾ കൊണ്ട് വലയുന്നവരുടേയും വീടുകളിൽ പദ്ധതിയുമായി ബന്ധപ്പെട്ടു നടത്തിയ യാത്രകൾ ആരെയും നൊമ്പരപ്പെടുത്തുന്നതാണെന്നും

പദ്ധതി വിപുലീകരിക്കാൻ കൂട്ടായ ശ്രമങ്ങൾ ഉണ്ടാവണമെന്നും സോളിഡാരിറ്റി സംസ്‌ഥാന പ്രസിഡന്റ് ടി. ഷാക്കിർ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.

യൂത്ത് ഇന്ത്യ കുവൈത്ത് രക്ഷാധികാരി ജനാബ് ഫൈസൽ മഞ്ചേരി, കല്പറ്റ നഗരസഭാ കൗൺസിലർ കെ.ടി. ബാബു, വയനാട് പെയിൻ ആൻഡ് പാലിയേറ്റീവ് പ്രസിഡന്റ് ഗഫൂർ താനേരി, മലിക് ഷഹബാസ്, പ്രസിഡന്റ് റഫീഖ് വെള്ളമുണ്ട, സെക്രട്ടറി ഷമീർ നിഷാദ് എന്നിവർ പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ