ഹൂസ്റ്റൺ ശ്രീനാരായണ കൺവെൻഷൻ വിജയകരമായി പരിസമാപിച്ചു
Wednesday, July 20, 2016 5:11 AM IST
ഹൂസ്റ്റൺ: ശ്രീനാരായണ ഗുരുദേവന്റെ മതാതീത ആത്മീയ സമത്വ ദർശനം ഈ വിശ്വമാകെ പരത്തുവാൻ വടക്കേ അമേരിക്കയിലെ ശ്രീനാരായണസമൂഹത്തെ പ്രതിജ്‌ഞാബദ്ധമാക്കി ഹൂസ്റ്റൺ ശ്രീനാരായണ കൺവെൻഷൻ മംഗളകരമായി പരിസമാപിച്ചു. നാലു ദിന രാത്രങ്ങൾ നീണ്ടു നിന്ന കൺവൻഷൻ വൈവിധ്യമാർന്ന പ്രഭാഷണങ്ങൾ, സെമിനാറുകൾ , പഠന കളരികൾ , സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ, വനിതാ സമ്മേളനം , യുവജന സമ്മേളനം, വ്യാവസായിക സമ്മേളനം , സംഘടനാ സമ്മേളനം, പ്രാർത്ഥനായോഗങ്ങൾ തുടങ്ങിയവ കൊണ്ടു സമ്പന്നമായി. വടക്കേ അമേരിക്കയിലെ ശ്രീനാരായണ കുടുംബാംഗങ്ങൾ ഒരു മനസോടെ , പ്രാർത്ഥനാ നിർഭരമായി, ഗുരുദേവ ദർശനത്തിന്റെ മഹത്വം ഉൾക്കൊണ്ട് ഒരുമയോടെ നടത്തിയ പ്രവർത്തനമാണ് ഈ മഹാസമ്മേളനത്തിന്റെ വൻ വിജയം.

ജൂലൈ ഏഴാം തീയതി ഹൂസ്റ്റണിലെ ലീഗ് സിറ്റിയിലുള്ള പ്രകൃതി രമണീയമായ സൗത്ത് ഷോർ ഹാർബർ റിസോർട്ടിൽ (ശ്രീനാരായണ നഗർ ) സ്വാമി സച്ചിദാനന്ദ, സ്വാമി ത്യാഗീശ്വരൻ, സ്വാമി സന്ദീപാനന്ദ ഗിരി, പി. വിജയൻ ഐപിഎസ്, ഗായകൻ ജി. വേണുഗോപാൽ, ഡോ. എം. അനിരുദ്ധൻ, വിവിധ ശ്രീനാരായണീയ പ്രസ്‌ഥാനങ്ങളുടെ ഭാരവാഹികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പ്രശസ്ത ശ്രീനാരായണീയ തത്ത്വചിന്തകനും ശാസ്ത്രജ്‌ഞനും ആയ പ്രൊഫ. ജി.കെ. ശശിധരൻ കൺവെൻഷന്റെ ഔപചാരികമായ ഉത്ഘാടനവും, മഹാകവി കുമാരനാശാൻ രചിച്ച ഗുരുസ്തവം എന്ന വിശിഷ്‌ട പ്രാർഥനാ ഗീതത്തിന്റെ രചനാ ശതാബ്ദി ആഘോഷങ്ങളുടെ ആരംഭവും നിർവഹിച്ചു. പ്രാർഥനാനിർഭരമായ ഈ ചടങ്ങിൽ എഫ്എസ്എൻഒഎൻഎ സെക്രട്ടറി ദീപക് കൈതക്കാപ്പുഴ വിശിഷ്‌ടാതിഥികളെയും, ശ്രീനാരായണ കുടുംബാംഗങ്ങളെയും സ്നേഹ പുരസ്സരം സ്വാഗതം ചെയ്തു. തുടർന്നു സർവ്വശ്രീ അനിയൻ തയ്യിൽ, അശ്വിനി കുമാർ, ശ്രീനിവാസൻ ശ്രീധരൻ, സുതൻ പാലക്കൽ, സന്തോഷ് വിശ്വനാഥൻ , ഹരി പീതാംബരൻ, നടരാജൻ കൃഷ്ണൻ, ലക്ഷ്മിക്കുട്ടി പണിക്കർ, അനൂപ് രവീന്ദ്രനാഥ് തുടങ്ങിയവർ നാഷണൽ കമ്മറ്റിയെയും, വിവിധ റീജണൽ അസോസിയേഷനുകളെയും പ്രതിനിധാനം ചെയ്തു ആശംസകൾ അർപ്പിച്ചു.

<ശാഴ െൃര=/ിൃശ/ിൃശബ2016ഖൗഹ്യ20ൂമ9.ഷുഴ മഹശഴി=ഹലളേ>

എട്ടാം തീയതി രാവിലെ അജി നായരുടെ നേതൃത്വത്തിൽ ഉള്ള ചെണ്ടമേളത്തിന്റെയും, ശ്രീനാരായണ വനിതാ സംഘത്തിലെ അംഗങ്ങളുടെ താലപ്പൊലിയുടെയും അകമ്പടിയോടു കൂടി നടന്ന ശോഭാ യാത്രയിൽ ശ്രീനാരായണീയ കുടുംബാംഗങ്ങൾ പീതപതാക ആവേശപൂർവം വാനിലുയർത്തി വിശിഷ്ടാതിഥികളെ സമ്മേളന വേദിയിലേക്ക് ആനയിച്ചു. തുടർന്നു ശ്രീനാരായണ ഗുരുദേവൻ രചിച്ച ദർശന മാല എന്ന മഹദ് കൃതിയുടെ ശതാബ്ധി ആഘോഷങ്ങളുടെ ആരംഭമായി. യുവജനങ്ങൾക്കും, കുട്ടികൾക്കും, വനിതകൾക്കുമായി നടന്ന വൈവിധ്യമാർന്ന മറ്റു സെമിനാറുകളും, പഠന കളരികളും എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. ഹൂസ്റ്റൺ, ഡാളസ്, കാലിഫോർണിയ, ഫിലാഡൽഫിയ, ഷിക്കാഗോ, വാഷിങ്ടൺ ഡിസി, ഡെട്രോയ്റ്, നോർത് കരോലിന, ന്യൂയോർക്ക്, ന്യൂജേഴ്സി തുടങ്ങിയ വിവിധ റീജിയനുകളിൽ നിന്നും എത്തിച്ചേർന്ന പ്രതിനിധികളും, കുടുംബങ്ങളും ചേർന്നു കാഴ്ച്ച വെച്ച കലാ സാംസ്കാരിക പരിപാടികളും, വർക്ക്ഷോപ്പുകളും എല്ലാവർക്കും ഒരു നവ്യാനുഭവം പ്രദാനം ചെയ്തു.

ശ്രീനാരായണ സന്ദേശങ്ങളുടെ കാലിക പ്രസക്‌തി, ഗുരുദേവ ശിഷ്യ പരമ്പര, ഗുരുദേവ ദർശനങ്ങളിലെ ആധ്യാത്മികത , ദർശന മാലയിലെ ശാസ്ത്ര സത്യങ്ങൾ, അമേരിക്കയിലെ പുതു തലമുറ നേരിടുന്ന പ്രശ്നങ്ങൾ, അവയ്ക്കു ഗുരുദേവ ദർശനങ്ങളിൽ ഊന്നിയുള്ള പരിഹാരങ്ങൾ, സ്ത്രീ ശാക്‌തീകരണം എന്നീ വിഷയങ്ങളിൽ പി. വിജയൻ ഐപിഎസ്, സാഗർ വിദ്യാസാഗർ, ഡോ. ചന്ദ്രശേഖർ തിവാരി, ഡോ. ശരത് മേനോൻ, ഡോ. വസന്ത്കുമാർ, ഡോ. എം അനിരുദ്ധൻ, ഡോ. ചന്ദ്രോത്ത് പുരുഷോത്തമൻ, ശിവദാസൻ ചാന്നാർ തുടങ്ങിവർ നയിച്ച വിവിധ ചർച്ചകളും, പ്രഭാഷണ പരമ്പരയും കാണികളുടെ ശ്രദ്ധയാകർഷിച്ചു. കൺവെൻഷനോടനുബന്ധിച്ചു പുറത്തിറിക്കിയ സ്മരണികയുടെ പ്രകാശന കർമ്മവും, അനിതാ മധുവിന്റെ നേതൃത്വത്തിൽ നടത്തിയ ഹെൽത്ത് സെമിനാറും, കുട്ടികൾക്കും, യുവ ജനങ്ങൾക്കുമായി നടത്തിയ പഠന ക്യാമ്പുകളും തദവസരത്തിൽ അരങ്ങേറി.

പ്രശസ്ത നർത്തകി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ഉള്ള നൃത്ത നൃത്യങ്ങളും, ഒപ്പം അമേരിക്കയിൽ നിന്നുമുള്ള പ്രഫഷണൽ കലാസംഘങ്ങൾ, വിവിധ ശ്രീനാരായണീയ പ്രസ്‌ഥാനങ്ങളും കുടുംബ കൂട്ടായ്മകളും നേതൃത്വം നൽകി അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികൾ എന്നിവയും കൺവൻഷൻ ദിനരാത്രങ്ങളെ അവിസ്മരണീയമാക്കി. മധു ചേരിക്കൽ, ജെയ്മോൾ ശ്രീധർ, അനിൽ ജനാർദനൻ, ജയൻ അരവിന്ദാക്ഷൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കൾച്ചറൽ കമ്മറ്റിയുടെ മികച്ച പ്രകടനം കലാപരിപാടികൾ ആസ്വാദ്യകരമാക്കിയതിൽ പങ്കു വഹിച്ചു.

<ശാഴ െൃര=/ിൃശ/ിൃശബ2016ഖൗഹ്യ20ൂമ10.ഷുഴ മഹശഴി=ഹലളേ>

കേരളീയ പാരമ്പര്യ തനിമയോടെയുള്ള സ്വാദിഷ്‌ട ഭക്ഷണമായിരുന്നു കൺവെൻഷന്റെ മറ്റൊരു ആകർഷണം. ബാങ്ക്വറ്റും, പ്രശസ്ത ഗായകൻ ജി. വേണുഗോപാലിന്റെ സംഗീതസന്ധ്യയും പ്രതിനിധികൾക്കും, കുടുംബങ്ങൾക്കും ഹൃദ്യാനുഭവം പകർന്നു.

പ്രമുഖ മലയാളി വ്യവസായിയും ഭാരതീയ പ്രവാസി സമ്മാൻ ജേതാവുമായ ഡോ. എം. അനിരുദ്ധൻ രക്ഷാധികാരിയും, അനിയൻ തയ്യിൽ ചെയർമാനും, ദീപക് കൈതയ്ക്കാപ്പുഴ സെക്രട്ടറിയും, അശ്വിനി കുമാർ ട്രഷററും, സന്തോഷ് വിശ്വനാഥൻ, ശ്രീനിവാസൻ ശ്രീധരൻ, ഷിയാസ് വിവേക് , ജയശ്രീ അനിരുദ്ധൻ എന്നിവർ ജനറൽ കൺവീനേഴ്സും ആയിട്ടുള്ള സംഘാടക സമിതിയിൽ ജനാർദനൻ ഗോവിന്ദൻ, അഡ്വ. കല്ലുവിള വാസുദേവൻ, സുജി വാസവൻ, അനൂപ് രവീന്ദ്രനാഥ്, ജയചന്ദ്രൻ അച്യുതൻ, സി.കെ സോമൻ, അനിത മധു, ജയ്മോൾ ശ്രീധർ, സജീവ് ചേന്നാട്ട്, സന്ദീപ് പണിക്കർ, സാബുലാൽ വിജയൻ, ഗോപൻ മണികണ്ടേൾരിൽ, പുഷ്ക്കരൻ സുകുമാരൻ, മധു ചേരിക്കൽ, ജയൻ അരവിന്ദാക്ഷൻ, മ്യൂണിക് ഭാസ്കർ, പ്രസാദ് കൃഷ്ണൻ, ലക്ഷ്മിക്കുട്ടി പണിക്കർ, സുമേഷ് ഭാസ്കരൻ, ശരത് തയ്യിൽ, ഐശ്വര്യ അനിയൻ, പ്രകാശൻ ദിവാകരൻ, ത്രിവിക്രമൻ, ഹരി പീതാംബരൻ തുടങ്ങിയവർ നേതൃത്വം നൽകിയ വിവിധ കമ്മറ്റികൾ കൺവെൻഷന്റെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിച്ചു. ഇതിൽ പെങ്കെടുത്ത എല്ലാവർക്കും, സഹകരിച്ച മറ്റനവധി ****വോളന്റിയേഴ്സിനും നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി അനിയൻ തയ്യിൽ നന്ദി പ്രകാശിപ്പിച്ചു. 2018 ലെ കൺവൻഷൻ ന്യൂയോർക്കിൽ നടത്താനും കമ്മറ്റി തീരുമാനിച്ചു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം