ലോസ്ആഞ്ചലസ് സീറോ മലബാർ ദേവാലയത്തിൽ വിശുദ്ധ അേൽഫാൻസാമ്മയെുട തിരുന്നാൾ 22 മുതൽ
Wednesday, July 20, 2016 5:09 AM IST
ലോസ്ആഞ്ചലസ്: വിശുദ്ധ അൽഫോൻസാമ്മയെുട നാമേഥേയത്തിൽ സ്‌ഥാപിതമായിരിക്കുന്ന സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിൽ ആണ്ടേുതാറും നടത്തിവരുന്ന തിരുന്നാൾ ജൂലൈ 22–നു നടക്കുന്ന കൊടിയേറ്റോടെ ആരംഭിച്ച് ഓഗസ്റ്റ് ഒന്നാം തീയതി നടക്കുന്ന മരിച്ചവരുടെ ഓർമയാചരണത്തോടെ അവസാനിക്കുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്നു.

തിരുന്നാൾ വിജയത്തിനായി ഇടവക വികാരി ഫാ. കുര്യാക്കോസ് വടാനയുടെ ആത്മീയ നേതൃതത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് സജീവമായി പ്രവർത്തിച്ചുവരുന്നു. ജൂലൈ 22 മുതൽ 30 വരെ നടത്തെപ്പടുന്ന ദിവ്യബലി, വി. അൽഫോൻസാമ്മയയുടെ നൊവേന, ലദീഞ്ഞ് എന്നീ തിരുക്കർമങ്ങൾക്കു വിവിധ മലയാളി വൈദികർ കാർമികത്വം വഹിക്കുന്നു. പ്രധാന തിരുന്നാൾ ദിനമായ ജൂലൈ 31–നു (ഞായറാഴ്ച) നടത്തുന്ന ആഘോഷങ്ങൾക്ക് അധ്യക്ഷം വഹിക്കുന്നത് സാൻ ഫെർണാഡോ റീജിയണൽ ബിഷപ് റൈറ്റ്. റവ. ജോസഫ് ബ്രൈന്നനും ബലിയർപ്പണത്തിനു മുഖ്യ കാർമികതം വഹിക്കുന്നതു ഫാ. മാർട്ടിൻ വരിക്കാനിക്കലും ആയിരിക്കും.

ജൂലൈ 30–നു തിരുക്കർമങ്ങൾക്കുശേഷം 7:30ന് ഇടവകയിലെ എല്ലാപ്രായക്കാർക്കും പങ്കാളിത്തം നൽകിക്കൊണ്ടുള്ള സംഗീത –നൃത്ത അഭിനയ പ്രധാനമായ ആത്മീയ കലാപരിപാടികളം ഉണ്ടായിരിക്കും. തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു വിശുദ്ധ അൽഫോൻസാമ്മയെുട മാധ്യസ്‌ഥം വഴി സർഗീയ പിതാവിെൻറ അനവധിയായ അനുഗ്രഹങ്ങൾ പ്രാപിക്കാൻ വിശാസികൾ ഏവെരയും ഹാർദ്ദവമായി സ്വാഗതം ചെയ്തുകൊണ്ടു പ്രസുദേന്തിമാരായ വാഴ്ത്തപ്പട്ട മറിയം ത്രേസ്യ ഫാമിലി യൂണീറ്റും ഇടവക സമൂഹം മുഴുവനും വികാരിയച്ചനോടൊപ്പം പ്രാർഥനാപൂർവം കാത്തിരിക്കുന്നു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം