അങ്കമാലി എൻആർഐ അസോസിയേഷൻ രക്‌തദാന ക്യാമ്പ് നടത്തി
Tuesday, July 19, 2016 8:20 AM IST
അബുദാബി: അങ്കമാലി എൻആർഐ അസോസിയേഷൻ അബുദാബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ചു ജൂലൈ 15നു അബുദാബി ബ്ലഡ് ബാങ്ക് ഹോസ്പിറ്റലിൽ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു.

അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ തുടർച്ചയായ നാലാം വർഷമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ 130 യൂണിറ്റ് രക്‌തം ദാനം ചെയ്യുവാൻ കഴിഞ്ഞതായി സംഘാടകർ അറിയിച്ചു.

അബുദാബി ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് തോമസ് വർഗീസ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. അബുദാബി ഇന്ത്യൻ മീഡിയ വൈസ് പ്രസിഡന്റ് ടി.പി. ഗംഗാധരൻ, ബ്ലഡ് ബാങ്ക് പ്രതിനിധി ജെന്നി ഒനാട്ടെ എന്നിവർ പ്രസംഗിച്ചു. എഎൻആർഐഎ പ്രസിഡന്റ് രൂപേഷ്, സെക്രട്ടറി മാർട്ടിൻ, അബുദാബി ചാപ്റ്റർ കോഓർഡിനേറ്റർ സ്വരാജ്, എഎൻആർഐഎ കെയർ ജോ. കോഓർഡിനേറ്റർ ജസ്റ്റിൻ, രക്‌തദാന ക്യാമ്പ് കൺവീനർ ആന്റണി എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള