ജർമനിയിൽ ട്രെയിൻ യാത്രക്കാർക്കു നേരെ കഠാര ആക്രമണം
Monday, July 18, 2016 9:42 PM IST
ബർലിൻ: ജർമനിയിൽ ട്രെയിൻ യാത്രക്കാർക്കു നേരെ കഠാര ആക്രമണം. ബവേറിയായിലെ വുസ്ബർഗിലായിരുന്നു സംഭവം. അക്രമി കഠാര ഉപയോഗിച്ചു യാത്രക്കാരെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് വെടിവച്ചു കൊന്നു. തിങ്കളാഴ്ച രാത്രയിലായിരുന്നു സംഭവം. ആക്രമണത്തിൽ 15 ഓളം പേർക്കു പരിക്കേറ്റു. 17 വയസുള്ള അഫ്ഗാൻ പൗരനാണു ആക്രമണത്തിനു പിന്നിലെന്നും ഭീകര സംഘടനകളുമായി ഇയാൾക്കു ബന്ധമില്ലെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

കൊലപാതക ശ്രമത്തിനു പിന്നിലെ കാരണമെന്താണെന്നു വ്യക്‌തമായിട്ടില്ല. ട്രൌചിലിൻഗനും വുസ്ബർഗിനും ഇടയിൽ സർവീസ് നടത്തുന്ന ട്രെയിനിലാണ് ആക്രമണമുണ്ടായത്.