വിമാനം വൈകിയാൽ നഷ്‌ടപരിഹാരത്തുക വർധിക്കും ; നിയമം ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ
Monday, July 18, 2016 8:24 AM IST
ന്യൂഡൽഹി: വിമാനയാത്ര വൈകിയാലും റദ്ദാക്കിയാലും മേലിൽ നഷ്‌ടപരിഹാര തുക ലഭിക്കുമെന്നുറപ്പായി. ഇതനുസരിച്ച് പുതുക്കിയ നിയമം ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ വരും. മുൻപ് 4000 രൂപ നഷ്ടപരിഹാരമായി ലഭിച്ചിരുന്ന നിന്നതിൽ നിന്നും 20,000 രൂപയാക്കി വർധിപ്പിച്ചാണ് പുതുക്കിയ നിയമം നടപ്പിൽ വരുന്നത്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കൊണ്ടുവന്ന പുതുക്കിയ മാർഗനിർദേശങ്ങളിലാണ് നഷ്‌ടപരിഹാരം വർധിപ്പിച്ചിരിക്കുന്നത്.

വിമാനം രണ്ടു മണിക്കൂറിലേറെ വൈകുകയോ സർവീസ് റദ്ദാക്കുകയോ ചെയ്താൽ യാത്രക്കാരന് 10,000 രൂപയാണ് നഷ്‌ടപരിഹാരമായി ലഭിക്കും. അതേസമയം, യാത്രക്കാരന് വിമാനത്തിൽ ബോർഡിംഗ് അനുവദിക്കാതിരുന്നാൽ നഷ്‌ടപരിഹാരമായി 20,000 രൂപയാണ് വിമാന കമ്പനി നൽകേണ്ടത്.

നിലവിൽ വിമാനം റദ്ദാക്കിയാലും വൈകിയാലും ബോർഡിംഗ് നൽകാതിരുന്നാലും എല്ലാം കൂടി വെറും 4000 രൂപ മാത്രമാണ് യാത്രക്കാരന് നഷ്‌ടപരിഹാരമായി ലഭിക്കുന്നത്.