വെൽഫയർ കേരള കുവൈത്ത് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു
Monday, July 18, 2016 6:21 AM IST
കുവൈത്ത്: ‘രക്‌തം ദാനം ചെയ്യൂ ജീവൻ രക്ഷിക്കൂ’ എന്ന സന്ദേശമുയർത്തി വെൽഫയർ കേരള കുവൈത്ത് സംഘടിപ്പിച്ച രക്‌തദാന ക്യാമ്പ് ശ്രദ്ധേയമായി.

കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചു നടത്തിയ ക്യാമ്പിൽ നൂറോളം പേർ രക്‌തം ദാനം ചെയ്തു.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി കുവൈത്തിന്റെ വിവിധ മേഖലകളിലായി സംഘടിപ്പിക്കുന്ന രക്‌തദാന പരമ്പരയുടെ ഭാഗമായി അബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ക്യാമ്പ് ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. സ്വയം രക്‌തം നൽകി മറ്റൊരാളുടെ ജീവൻ നിലനിർത്താൻ ശ്രമിക്കുക എന്നത് ഉദാത്തമായ മാനുഷിക മൂല്യങ്ങളിൽ നിന്നുണ്ടാകുന്നതാണെന്നും ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കാൻ മുന്നോട്ടുവരുന്ന വെൽഫയർ കേരള കുവൈത്ത് പോലെയുള്ള സംഘടനകൾ സമൂഹത്തിനു അനുകരണീയ മാതൃകകളാണു പ്രദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

വെൽഫെയർ കേരള ആക്ടിംഗ് പ്രസിഡന്റ് കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ അനിയൻ കുഞ്ഞ്, മിനി വേണുഗോപാൽ, ജനറൽ സെക്രട്ടറി ലായിക്ക് അഹമദ്, ജനസേവന വിഭാഗം കൺവീനർ വിനോദ് പെരേര, സാമൂഹിക പ്രവർത്തകൻ മുരളി പണിക്കർ, അബാസിയ മേഖല ആക്ടിംഗ് പ്രസിഡന്റ് സി.പി. മോഹനൻ, മേഖല ജനസേവന കൺവീനർ ഫായിസ് അബ്ദുള്ള എന്നിവർ സംസാരിച്ചു. കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്ക് പിആർ സെക്രട്ടറി ത്വാരിക്ക് ഈസ അൽ ഗർബലി ചടങ്ങിൽ സംബന്ധിച്ചു. ഡോ. നമ്പൂരിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.
<ശാഴ െൃര=/ിൃശ/2016ഷൗഹ്യ18യഹീീറരമാു1.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
അടുത്ത ക്യാമ്പുകൾ ജൂലൈ 29നു (വെള്ളി) ഉച്ചകഴിഞ്ഞ് ഒന്നു മുതൽ ആറു വരെ ഫഹാഹീൽ യൂണിറ്റി സെന്ററിലും ഓഗസ്റ്റ് 12നു (വെള്ളി) ഉച്ചകഴിഞ്ഞ് ഒന്നു മുതൽ ആറുവരെ സാൽമിയ ആർട്ടിസ്റ്റിക് യോഗ ഹാളിലും ഓഗസ്റ്റ് 26 നു (വെള്ളി) ഉച്ചകഴിഞ്ഞ് ഒന്നു മുതൽ ആറു വരെ ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിലും നടക്കും.

വിവരങ്ങൾക്ക്: ഫഹാഹീൽ 66610075, 55114128, സാൽമിയ 97282276, 96966332, ഫർവാനിയ 97218414, 60004290, <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ംലഹളമൃലസലൃമഹമസൗംമശേ.രീാ

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ