എൻഎസ്എസ് കുവൈറ്റിന്റെ നവീകരിച്ച വെബ്സൈറ്റ് പ്രകാശനം ചെയ്തു
Monday, July 18, 2016 6:14 AM IST
കുവൈത്ത് സിറ്റി: നായർ സർവീസ് സൊസൈറ്റി കുവൈറ്റിന്റെ നവീകരിച്ച ഔദ്യോഗിക വെബ്സൈറ്റ് പ്രകാശനം ചെയ്തു. പ്രസിഡന്റ് ഉല്ലാസ് കുമാർ ആണ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ിസൈൗംമശേ.രീാ എന്ന വെബ്സൈറ്റ് പ്രകാശനം ചെയ്തത്.

എൻഎസ്എസ് കുവൈറ്റിന്റെ വിവരങ്ങൾ കൂടുതൽ പേരിലേക്കെത്തിക്കാനും അംഗങ്ങൾക്കും ഫലപ്രദമായി ഉപയോഗിക്കാനാകുന്ന തരത്തിലാണ് വെബ്സൈറ്റ് രൂപകല്പന ചെയ്തിട്ടുള്ളതെന്നു ജനറൽ സെക്രട്ടറി പ്രസാദ് പത്മനാഭൻ അഭിപ്രായപ്പെട്ടു.

വാർത്തകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ തുടങ്ങിയ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വെബ്സൈറ്റിന്റെ മറ്റു സൗകര്യങ്ങളെക്കുറിച്ചും ഐടി കോഓർഡിനേറ്റർ സന്ദീപ് പിള്ള ചടങ്ങിൽ അംഗങ്ങൾക്കുമുന്നിൽ വിശദീകരിച്ചു. അംഗങ്ങൾക്ക് ഓൺലൈൻ വഴി പുതിയതായി മെംബർഷിപ്പ് എടുക്കാനും വെബ്സൈറ്റിൽ സൗകര്യം ഉണ്ടായിരിക്കുമെന്നും ഐടി കോ–ഓർഡിനേറ്റർ അറിയിച്ചു.

ചടങ്ങിൽ പ്രോഗ്രാം ജനറൽ കൺവീനർ ഹരി വി. പിള്ള, വെൽഫയർ കോ–ഓർഡിനേറ്റർ സജി, വനിത ജോയിന്റ് കോ–ഓർഡിനേറ്റർ കീർത്തി സുമേഷ്, മംഗാഫ് കോ–ഓർഡിനേറ്റർ മനോജ്, ട്രഷറർ ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ