ഷിക്കാഗോ പൗരസമിതി ഫോമ നിയുക്‌ത പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയ്ക്കും ടീമിനും സ്വീകരണം നൽകുന്നു
Monday, July 18, 2016 5:14 AM IST
ഷിക്കാഗോ: ഇക്കഴിഞ്ഞ ജൂലൈ എട്ടാംതീയതി മയാമിയിൽ വെച്ചു നടന്ന ഫോമ നാഷണൽ കൺവൻഷനിൽ 2016– 18 വർഷത്തേക്കുള്ള ഭരണസമിതിയുടെ തെരഞ്ഞെടുപ്പിൽ വിജയംവരിച്ച പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയ്ക്കും മറ്റു വിജയാർത്ഥികൾക്കും ജൂലൈ 29–നു വെള്ളിയാഴ്ച വൈകുന്നേരം 7.30–നു ഷിക്കാഗോ സെന്റ് മേരീസ് ചർച്ചിൽ വച്ച് <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (ടേ. ങമൃ്യെ ഗിമിമ്യമ ഇവൗൃരവ, ങീൃേീി ഏൃീീ്ല ) വൻ സ്വീകരണം നൽകുന്നു. പ്രസ്തുത യോഗത്തിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

സണ്ണി വള്ളിക്കളത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഷിക്കാഗോ രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് മുഖ്യ പ്രഭാഷണം നിർവഹിക്കും. ഷിക്കാഗോയിലെ സാമൂഹ്യ–സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്‌തികൾ ആശംസകൾ അർപ്പിക്കും. ഈ സ്വീകരണ യോഗത്തിന്റെ ഭംഗിയായ നടത്തിപ്പിനുവേണ്ടി ജോസ് മണക്കാട്ടിന്റെ നേതൃത്വത്തിൽ അച്ചൻകുഞ്ഞ് മാത്യു, സണ്ണി വള്ളിക്കളം, ജോൺസൺ കണ്ണൂക്കാടൻ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ജോസ് മണക്കാട്ട് (847 830 4128), അച്ചൻകുഞ്ഞ് മാത്യു (847 912 2578), സണ്ണി വള്ളിക്കളം (847 722 7598), ജോൺസൺ കണ്ണൂക്കാടൻ (847 477 0564).

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം