ഡാളസ് സെന്റ് പോൾസ് ഇടവക കൺവെൻഷനും, പാരിഷ് ഡേ ആഘോഷവും
Monday, July 18, 2016 5:12 AM IST
ഡാളസ്: ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിന്റെ 2016 ലെ ഇടവക കൺവെൻഷൻ ജൂലൈ 21 വ്യാഴാഴ്ച മുതൽ ജൂലൈ 23 ശനിയാഴ്ച വരെ വൈകിട്ട് ഏഴു മുതൽ നടത്തപ്പെടുന്നതായി ഇടവക വികാരി റവ. ഷൈജു പി.ജോൺ സെക്രട്ടറി തോമസ് ഈശോ എന്നിവർ അറിയിച്ചു. ജൂലൈ 23 ശനിയാഴ്ച രാവിലെ പതിനൊന്നിനു സേവികാ സംഘം, ഇടവക മിഷൻ എന്നി സംഘടനകളുടെ ആഭിമുഖ്യത്തിലുള്ള പ്രത്യേക യോഗവും ക്രമീകരിച്ചിട്ടുണ്ട്.

എല്ലാ യോഗങ്ങളിലും വേദ ശാസ്ത്രത്തിൽ പ്രാവീണ്യനായ റവ.പി.എം തോമസ് പ്രധാന പ്രാസംഗീകനായിരിക്കും. ജൂലൈ 24–നു (ഞായറാഴ്ച) വിശുദ്ധ കുർബാനയ്ക്കു ശേഷം 28മതു പാരിഷ് ഡേ ആഘോഷിക്കും. പ്രസിഡന്റ് റവ.ഷൈജു പി ജോണിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ റവ.പി.എം. തോമസ് പാരിഷ് ഡേ സന്ദേശം നൽകും.

<യ> റിപ്പോർട്ട്: എബി മക്കപ്പുഴ