വേൾഡ് മലയാളി കൗൺസിൽ സ്വിസ് പ്രോവിൻസ് കേരളോത്സവം 2016 വിളംബരം ചെയ്തു
Monday, July 18, 2016 5:11 AM IST
സൂറിച്ച്: വേൾഡ് മലയാളി കൗൺസിൽ സ്വിസ് പ്രോവിൻസും യൂത്ത് ഫോറവും സംയുക്‌തമായി നടത്തുന്ന കേരളപ്പിറവി ആഘോഷങ്ങൾ സൂറിച്ചിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് ജോസ് വള്ളാടിയിൽ ഔദ്യോാഗികമായി വിളംബരം ചെയ്തു. കേരളോത്സവം 2016 എന്ന പേരിൽ നവംബർ അഞ്ചിനു കുസ്നാക്റ്റിലെ ഹെസ്ലി ഹാളിലാണു കേരളപ്പിറവി ആഘോഷങ്ങൾ നടത്തുന്നത്.

ഈ വർഷത്തെ മുഖ്യ സെലിബ്രിറ്റി പ്രശസ്ത സിനിമാ താരം ആശാ ശരത് ആയിരിക്കും. കറുത്ത പക്ഷികൾ എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകളായ മല്ലിയായി അഭിനയിച്ച് ബാലതാരത്തിനുള്ള സംസ്‌ഥാന അവാർഡ് കരസ്‌ഥമാക്കി ഇപ്പോൾ നായികാ പദവിയിൽ എത്തി നിൽക്കുന്ന മാളവിക, പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, അൺഏംബ്ലോയ്ഡ്സ് ബാൻഡിലെ ഗായകനും മ്യൂസിക് ഡയറക്ടറുമായ മിഥുൻ ഈശ്വർ എന്നിവരാണ് ആശാ ശരത്തിനൊപ്പം കേരളപ്പിറവി ആഘോഷങ്ങൾ വൻ വിജയമാക്കാൻ എത്തുന്നത്.

വേൾഡ് മലയാളി കൗൺസിൽ സ്വിസ് പ്രോവിൻസ് ചെയർമാൻ ജിമ്മി കൊരട്ടിക്കാട്ടുതറയിൽ, യൂത്ത് ഫോറം പ്രസിഡന്റ് സ്മിത നമ്പുശേരിൽ, ഗ്ലോബൽ ട്രഷറർ ജോബിൻസൺ കൊറ്റത്തിൽ, വൈസ് ചെയർമാൻ ജോണി ചിറ്റക്കാട്ട്, വൈസ് പ്രസിഡന്റ് ജോയ് കൊച്ചാട്ട്, യൂത്ത് കൺവീനർ ജോഷി താഴത്തുകുന്നേൽ എന്നിവരാണു വിളംബര യോഗത്തിനു നേതൃത്വം നൽകിയത്.

<യ> റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ