വാഹനാപകടം; സൗദിയിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു
Sunday, July 17, 2016 8:22 PM IST
റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ രണ്്ടു മലയാളികൾ മരിച്ചു. മലപ്പുറം വടുതല അഫ്സലിന്റെ ഭാര്യ സഫീറ (30), മകൻ മുഹമ്മദ് അമൻ (എട്ട്) എന്നിവരാണു മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറിലിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഫ്സൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ജിദ്ദ–യാമ്പു ഹൈവേയിൽ റാബിഗിനടുത്ത് ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. യാമ്പു അൽ മനാർ ഇന്റർനാഷണൽ സ്കൂളിൽ അധ്യാപികയാണ് സഫീറ.