കൈരളി കപ്പ് ക്രൂസേഡേഴ്സിന്
Saturday, July 16, 2016 8:12 AM IST
ഡിട്രോയിറ്റ്: മക്കൊബ് ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന അഞ്ചാമത് കൈരളി കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ സീറോ മലബാർ ക്രൂസേഡേഴ്സ് ചാമ്പ്യന്മാരായി. ഡിട്രോയിറ്റ് സ്റ്റാലിയൻസിനെയാണ് പരാജയപ്പെടുത്തിയത്.

വാറൺ ട്രോമ്പിളി പാർക്കിൽ നടന്ന ടൂർണമെന്റിൽ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽനിന്നായി പത്തോളം ടീമുകൾ മാറ്റുരച്ചു. അത്യാധുനിക നിലവാരമുള്ള ടർഫ് പിച്ചിലാണ് മത്സരം സംഘടിപ്പിച്ചത്.

ടൂർണമെന്റിലെ മികച്ച കളിക്കാരനായി ബിജോയ് തോമസും മാൻ ഓഫ് ദ മാച്ച് ആയി റെജി വർക്കിയും തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് ജോൺ വർഗീസ്–ജോജി, ലാൽ കാപ്പിൽ എന്നിവർ ട്രോഫികൾ സമ്മാനിച്ചു.

ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ച ഏവർക്കും ബിജോയ് തോമസ്, അനിൽ സാം, മെറിൻ വൈദ്യൻ എന്നിവർ നന്ദി പറഞ്ഞു.

<ആ>റിപ്പോർട്ട്: അലൻ ചെന്നിത്തല