ഇസ്ലാഹി സെന്റർ അനുശോചിച്ചു
Saturday, July 16, 2016 7:41 AM IST
കുവൈത്ത് : മാനവിക സൗഹൃദത്തിന്റെ അതുല്യമായ മാതൃകയും കുവൈത്തിലെ സാംസ്കാരിക സാമൂഹിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യവും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഭിഷഗ്വരനും നഫ്റോളജിയിൽ പശ്ചിമേഷ്യയിൽ നിന്ന് ശ്രദ്ധേയമായ നിരവധി സംരംഭങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്ത ഡോ. നമ്പൂതിരി എന്ന് വിളിക്കുന്ന ഡോ. നാരായണ നമ്പൂതിരിയുടെ വിയോഗം ഇന്ത്യൻ സമൂഹത്തിന് പ്രത്യേകിച്ച് മലയാളികൾക്ക് വലിയ ശൂന്യതയാണ് സൃഷ്‌ടിച്ചിരിക്കുന്നതെന്നു ഇന്ത്യൻ ഇസ്ലാഹി സെന്റർ ആക്ടിംഗ് പ്രസിഡന്റ് വി.എ മൊയ്തുണ്ണി, സെക്രട്ടറി പി.വി അബ്ദുൽ വഹാബ് എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ