ഇൻസ്റ്റാഗ്രാമിൽ അപമാനിച്ചെന്നു പരാതി: യുഎഇ പൗരന് മൂന്നു മാസം തടവ്
Saturday, July 16, 2016 4:07 AM IST
ദുബായ്: ഇൻസ്റ്റാഗ്രാമിൽ സ്വന്തം സഹോദരന്റെ ഫോട്ടോ പോസ്റ്റ് ചെയ്തശേഷം അപമാനിക്കുന്ന തരത്തിലുള്ള അടിക്കുറിപ്പ് നല്കിയതിനു യുഎഇ പൗരന് മൂന്നു മാസം തടവുശിക്ഷയും പിഴയും ലഭിച്ചു. 250,000 ദിർഹമാണ് പിഴയായി നല്കേണ്്ടത്. ഇയാളുടെ സഹോദരൻ തന്നെയാണു പരാതി നല്കിയത്. സോഷ്യൽ മീഡിയയിൽ ആളുകളെ അപമാനിക്കുകയോ അനുവാദമില്ലാതെ ഫോട്ടോ എടുക്കുകയോ ചെയ്താൽ തടവിശിക്ഷയ്ക്കു പുറമേ നാടുകടത്താൻ വരെ യുഎഇയിലെ സൈബർ നിയമങ്ങളിൽ വ്യവസ്‌ഥകളുണ്്ട്.