ഫ്രഞ്ച് ഭീകരാക്രമണം: യുഎഇ അപലപിച്ചു
Saturday, July 16, 2016 4:01 AM IST
അബുദാബി: ഫ്രാൻസിലെ നൈസിലുണ്്ടായ ഭീകരാക്രമണത്തെ യുഎഇ അപലപിച്ചു. സമാനമായ എന്തെങ്കിലും ഭീഷണി നേരിടുന്ന പക്ഷം യുഎഇയുടെ പൗരന്മാർ എംബസിയെ സമീപിക്കണമെന്നും നിർദേശമുണ്്ട്. ഫ്രാൻസിന്റെ ദുഖത്തോടൊപ്പം ചേരുന്നുവെന്നും ഇത്തരം സംഭവങ്ങൾ നേരിടാൻ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്തുണയ്ക്കുമെന്നും വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുൾ ബിൻ സയീദ് എൽ നഹ്യാൻ ട്വിറ്ററിൽ കുറിച്ചു. ഇത്തരം നികൃഷ്‌ടമായ സംഭവങ്ങളെ ചെറുക്കാനായി കൂട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.