എംജിഒസിഎസ്എംഒസിവൈഎം അലുംമ്നി
Saturday, July 16, 2016 2:37 AM IST
എലൻവിൽ: മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് വിദ്യാർത്ഥി പ്രസ്‌ഥാനത്തിന്റെയും (എംജിഒസിഎസ്എം) ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റിന്റെയും (ഒസിവൈഎം) മുൻ പ്രവർത്തകരുടെ പ്രഥമയോഗം ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനോടനുബന്ധിച്ച് സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ചേർന്നു. വിദ്യാർത്ഥി പ്രസ്‌ഥാനത്തിലും യുവജനപ്രസ്‌ഥാനത്തിലും മുൻകാലങ്ങളിൽ പ്രവർത്തിച്ചിരുന്ന പ്രവർത്തകരുടെ കൂട്ടായ്മ ഉറപ്പിക്കുന്നതിനും സഭയ്ക്കും ഭദ്രാസനത്തിനും അവരുടെ സേവനങ്ങൾ വേണ്ട വിധം പ്രയോജനപ്പെടുത്തുന്നതിനും ഈ കൂട്ടായ്മ സഹായകമാകും. നിക്കോളോവോസ് തിരുമേനി തന്റെ ആമുഖ പ്രസംഗത്തിൽ എംജിഒസിഎസ്എംഒസിവൈഎം അലുംനിയുടെ പ്രവർത്തനങ്ങൾ വേണ്ട വിധം പ്രയോജനപ്പെടുത്തുന്നതിനെ പറ്റി പ്രതിപാദിക്കുകയും പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും അറിയിക്കുകയും ചെയ്തു.

ഭദ്രാസന സെക്രട്ടറി ഫാ. എം.കെ. കുറിയാക്കോസ്, ചാൻസലർ ഫാ. തോമസ് പോൾ, എംജിഒസിഎസ്എം മുൻ ജനറൽ സെക്രട്ടറി ഫാ. ജോൺ തോമസ്, ഒവിബിഎസ് മുൻ ഡയറക്ടർ ഫാ. ഡോ. രാജു വർഗീസ്, ഫാ ജേക്കബ് ഫിലിപ്പ് എന്നിവരും ധാരാളം മുൻ പ്രവർത്തകരും പങ്കെടുത്തു.
ഭാവി പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിന് വേണ്ടി സീനിയർ അഡ്വൈസർമാരായി ഫാ. എം.കെ. കുറിയാക്കോസ്, ഫാ. ജോൺ തോമസ്, ഫാ. ഡോ. രാജു വറുഗീസ് എന്നിവരെ തിരഞ്ഞെടുത്തു. സജി. എം. പോത്തൻ, മാത്യു സാമുവൽ എന്നിവരെ കോർഡിനേറ്റർമാരായും സൂസൻ വറുഗീസ്, ഫിലിപ്പോസ് ഫിലിപ്പ്, ജോർജ് തുമ്പയിൽ എന്നിവരെ കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു.

<യ> റിപ്പോർട്ട്: ഫിലിപ്പോസ് ഫിലിപ്പ്