ഫോമാ നാടകോൽസവം: സണ്ണി കല്ലൂപ്പാറ മികച്ച നടൻ, നിഴലാട്ടം മികച്ച നാടകം
Saturday, July 16, 2016 2:36 AM IST
ഫ്ളോറിഡ: മയാമിയിൽ നടന്ന അഞ്ചാമതു ഫോമാ അന്താരാഷ്ട്ര കൺവൻഷനിലെ നാടകോൽസവം ആസ്വാദക പ്രശംസകൊണ്ട് വേറിട്ടതായി. ജൻമനാട്ടിലും കർമഭൂമിയിലും ജനപ്രിയ നാടകങ്ങൾ മരിക്കുന്നില്ല എന്ന സുസമ്പേശം നൽകി അരങ്ങേറിയ നാടകോൽസവത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട സണ്ണി കല്ലൂപ്പാറയ്ക്ക് (സണ്ണി നൈനാൻ) പ്രേക്ഷകരുടെ അഭിനന്ദന പ്രവാഹം. ഇദ്ദേഹം ഫോമാ നാഷണൽ കമ്മിറ്റിയിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടതോടെ വിജയത്തിന് ഇരട്ടി മധുരം. കാർഷിക വൃത്തിയുടെ മഹത്വം വിളംബരം ചെയ്യുന്ന ‘ആരും പറയാത്ത കഥ’ എന്ന നാടകത്തിൽ കടക്കെണിയിൽപ്പെട്ട് ജീവിതം വഴിമുട്ടിയപ്പോൾ മകന് വിഷം കൊടുക്കുന്ന ഗോപാലൻ എന്ന അച്ഛന്റെ റോൾ തനിമയോടെ അഭിനയിച്ച് ഫലിപ്പിച്ചതിനാണ് സണ്ണി കല്ലൂപ്പാറയെ മികച്ച നടനായി തിരഞ്ഞെടുത്തത്.

‘നിഴലാട്ടം’ ആണ് മികച്ച നാടകം. ഈ നാടംകം സംവിധാനം ചെയ്ത അജിത്ത് അയ്യമ്പിള്ളി മികച്ച സംവിധായകന്റെ പുരസ്കാരം ഏറ്റുവാങ്ങിപ്പോൾ ഡിട്രോയിറ്റിൽ നിന്നുള്ള നാദം ജോൺ മികച്ച നടിക്കുള്ള അവാർഡിനർഹയായി. ഡിട്രോയിറ്റിൽ നിന്നുള്ള പ്രിമസ് ജോൺ ആണ് മികച്ച സഹനടൻ. ‘ആരും പറയാത്ത കഥ’ എന്ന നാടകത്തിലെ അഭിനയത്തികവുകൊണ്ട് ഗോപിനാഥ കുറുപ്പ്, ജി.കെ നായർ, സുരേഷ് മുണ്ടയ്ക്കൽ, നിഷാദ് പൈതുറയിൽ എന്നിവരും ശ്രദ്ധിക്കപ്പെട്ടു.

<ശാഴ െൃര=/ിൃശ/ിൃശബ2016ഖൗഹ്യ16ഴമ3.ഷുഴ മഹശഴി=ഹലളേ>

മലയാളി അസോസിയേഷൻ ഓഫ് റോക്ക്ലാന്റ് കൗണ്ടി പ്രസിഡന്റായ ഗോപിനാഥ കുറുപ്പ് നായർ ബനവലന്റ് അസോസിയേഷന്റെ സാരഥ്യത്തിലൂടെയും തന്റെ സംഘാടന പാടവം തെളിയിച്ച വ്യക്‌തിത്വത്തിനുടമയാണ്. സാംസ്കാരിക സാമൂഹിക രംഗത്തെ സിസ്തുലമായ സംഭാവനകളിലൂടെ ശ്രദ്ധിക്കപ്പെടുന്ന ജി.കെ നായർ നായർ ബനവലന്റ് അസോസിയേഷന്റെ അവിഭാജ്യ ഘടകമാണ്. യോങ്കേഴ്സ് മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ നിഷാദ് പൈതുറയിൽ നാടക–സീരിയൽ താരമെന്ന നിലയിലും പ്രശസ്തനാണ്. ഫോമയുടെ സജീവ പ്രവർത്തകനായ സുരേഷ് മുണ്ടയ്ക്കൽ നിരവധി നാടകങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. മെക്കാനിക്കൽ എഞ്ചിനീയറായ ഇദ്ദേഹം സാമൂഹിക–സാംസ്കാരിക രംഗങ്ങളിലും വ്യക്‌തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

സംഘാടകനും മാധ്യമ പ്രവർത്തകനുമായ സണ്ണി കല്ലൂപ്പാറ നിരവധി നാടകങ്ങൾക്ക് പുറമെ ശ്രദ്ധേയമായ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മനസറിയാതെ, കുങ്കുമപ്പൂവ്, വേളാങ്കണ്ണിമാതാവ്, അൽഫോൺസാമ്മ, ഇത് രുദ്രവീണ, അക്കരക്കാഴ്ചകൾ തുടങ്ങയവ ഇതിൽപ്പെടും. അക്കരക്കാഴ്ചകളിലെ ഇക്കിളി ചാക്കോ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്. ഇപ്പോൾ ‘ഫേസ്ബുക്ക് ജോപ്പൻ’ എന്ന സീരിയലിൽ നർമ പ്രധാനമായ വേഷം ചെയ്യുന്നു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം