കാനഡയിൽ ഹ്രസ്വചലച്ചിത്ര മത്സരം
Saturday, July 16, 2016 2:35 AM IST
ടൊറന്റോ: അന്താരാഷ്ര്‌ട ചലച്ചിത്രമേള <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (ഠകഎഎ) യുടെ മുന്നോടിയായി ഇൻസ്റ്റാഗ്രാമുമായി ചേർന്ന് ഹ്രസ്വചിത്രമത്സരം നടത്തുന്നു. ഡിജിറ്റൽ സിനിമകളിൽ പരീക്ഷണം നടത്താനിറങ്ങുന്ന നവാഗതർക്കു വേണ്ടിയാണ് ഈ മത്സരം നടത്തുന്നത്.

ചലച്ചിത്രരംഗത്തേയ്ക്ക് പുതുതായി കടന്നുവരുന്നവർക്കുള്ള പ്രോത്സാഹനമെന്ന നിലയിൽ ഇതു ടൊറോൻറോ ചലച്ചിത്രോത്സവത്തിന്റെ കേളികൊട്ടായി അവതരിപ്പിക്കപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നവാഗതപ്രതിഭകളെ കണ്ടെത്തി അവർക്കുള്ള വേദികളുണ്ടാക്കുന്നതിന്റെ ആദ്യപടിയെന്നോണമാണു സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള ഈ പുതിയ സംരംഭം. ചലച്ചിത്രോത്സവമേധാവിയായ പിയേർസ് ഹൻഡ്ലിംഗ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ജശലൃെ ഒമിറഹശിഴ) പത്രക്കുറിപ്പിലൂടെ മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം.

അറുപതു സെക്കൻഡിൽ കൂടാത്ത ഹ്രസ്വചിത്രങ്ങൾ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> *ഠകഎഎഃകിെമേഴൃമാ എന്ന ഹാഷ് ടാഗിൽ അപ്ലോഡ് ചെയ്യുന്നതോടൊപ്പം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഠകഎഎ ണലയശെലേ ൽ രജിസ്റ്റർ ചെയ്യുകയും മാത്രമാണു ഇതിനായി ചെയ്യേണ്ടത്. മേളയുടെ സംഘാടകർ ഇതിൽ നിന്ന് 30 പേരുടെ അന്തിമപട്ടിക തെരഞ്ഞെടുക്കും. മികച്ച ചിത്രം ഒരുക്കുന്ന ആളിനു 2016 സെപ്റ്റംബർ 8 മുതൽ 18 വരെ നടക്കുന്ന ചലച്ചിത്രോത്സവത്തിലേയ്ക്കു ക്ഷണം ലഭിക്കും. ജൂലൈ 20 വരെ ചിത്രങ്ങൾ സമർപ്പിക്കാം.

നടനും സംവിധായകനും എഴുത്തുകാരനുമായ ജയിംസ് ഫ്രാങ്കോ അധ്യക്ഷനായ ജൂറിയാണ് വിജയികളെ തെരഞ്ഞെടുക്കുക. ബഹുമുഖപ്രതിഭയായ സേവ്യർ ഡോളൻ, സംവിധായിക ആവ ദുവെർണേ, നടി പ്രിയങ്കാ ചോപ്ര, ഛായാഗ്രാഹകനും സംഗീതസംവിധായകനുമായ നബീൽ എൽദേർകിൻ, അനിമേറ്റർ റെയ്ച്ചൽ റൈൽ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ.
പ്രേക്ഷകർക്ക് അവർക്ക് ഇഷ്‌ടപ്പെട്ട ഹ്രസ്വചിത്രങ്ങൾക്കായി ഇൻസ്റ്റാഗ്രാമിലൂടെ വോട്ടു രേഖപ്പെടുത്താനും സാധിക്കും. ഓഗസ്റ്റ് 8 മുതൽ 17 വരെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഠകഎഎ ണലയശെലേ ലും ഇൻസ്റ്റാഗ്രാമിലും അന്തിമപട്ടികയിലെത്തുന്ന ചിത്രങ്ങൾ കാണാനുള്ള സൗകര്യമുണ്ടായിരിക്കും.

<യ> റിപ്പോർട്ട്: സുരേഷ് നെല്ലിക്കോട്