എം.എം മത്തായി നിര്യാതനായി
Saturday, July 16, 2016 2:34 AM IST
ഡാളസ്: ആനിക്കാട് പേക്കുഴിമേപ്രത്തു എം.എം മത്തായി (91) ജൂലൈ 15–നു വെള്ളിയാഴ്ച ഡാളസിൽ നിര്യാതനായി. സംസ്കാരം ജൂലൈ 25–നു തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു സെന്റ് പോൾസ് മാർത്തോമാ പള്ളിയിൽ.

ഭാര്യ: ശോശാമ്മ മത്തായി കീഴ്വായ്പൂർ പുല്ലാട് പൊൻവെലിൽ കുടുംബാംഗമാണ്. മക്കൾ: അനിൽ മാത്യു (ബ്രോക്കർ ലോൺ സ്റ്റാർ റിയാലിറ്റി * ഓൾ സ്റ്റേറ്റ് ഇൻഷുറസ്), ആനി തോമസ്, ആലീസ് രാജു, ഫിൽ മാത്യു (മാർത്തോമാ സഭാമണ്ഡലം പ്രതിനിധി) എല്ലാവരും ഡാളസിൽ. മരുമക്കൾ: മിനി മാത്യു, സക്കറിയ തോമസ്, രാജു വർഗീസ് (പ്രോട്ടബിൾ ഡിയഗ്നോസിസ്, ഡാളസ്), ജോയ്സ് മാത്യു.

അമേരിക്കയിൽ കുടിയേറിയ ആദ്യകാല പ്രവാസി മലയാളികളിൽ ഒരാളായിരുന്നു. സെന്റ് പോൾസ് മാർത്തോമാ ചർച്ചിന്റെ പ്രാരംഭ പ്രവർത്തകനും, ഡാളസിലെ വിവിധ സംഘടനാ പ്രതിനിധിയുമായിരുന്നു. കൂടുതൽ വിവരങ്ങൾക്ക്: 214 3942380

<യ> റിപ്പോർട്ട്: എബി മക്കപ്പുഴ