ഡോ. സി.ജെ. റോയിയുമായി അഭിമുഖം പ്രവാസി ചാനലിൽ ജൂലൈ 16ന്
Friday, July 15, 2016 8:22 AM IST
ന്യൂയോർക്ക്: കേരളത്തിലും ബംഗളൂരുവിലും മറ്റു ഇന്ത്യൻ സംസ്‌ഥാനങ്ങളിലുമായി കോടികളുടെ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുമായുള്ള അഭിമുഖം പ്രവാസി ചാനലിൽ ടെലികാസ്റ്റ് ചെയ്യുന്നു.

ജൂലൈ 16നു (ശനി) രാവിലെ 10ന് (ന്യൂയോർക്ക് ടൈം) ഇതിന്റെ പൂർണരൂപം സംപ്രേഷണം ചെയ്യുന്നു. മുഖാമുഖം പരിപാടിയിൽ പ്രവാസി ചാനലിന്റെ സീനിയർ ആങ്കറും പ്രമുഖ ജേർണലിസം അവാർഡ് ജേതാവുമായ ജോർജ് തുമ്പയിലുമായി മനസു തുറക്കുന്നു.

തന്റെ ജീവിത പന്ഥാവിൽ താൻ എടുത്ത തീരുമാനങ്ങളിൽ ഉറച്ചു വിശ്വസിക്കുന്ന വ്യക്‌തിത്വത്തിന്റെ ഉടമ ആണെന്നും എങ്ങനെ ഈ ബിസിനസ് രംഗത്തേക്ക് വന്നു എന്നും കൂടാതെ നിരവധി ചോദ്യങ്ങൾക്കു ഉള്ളു തുറന്നു മറുപടികൾ പറഞ്ഞും അദ്ദേഹം പ്രവാസി ചാനലിൽ ചെലവഴിച്ചു.

ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ുൃമ്മശെരവമിിലഹ.രീാ എന്ന ലിങ്ക് വഴിയും ലോകത്തിന്റെ ഏതു കോണിൽ നിന്നും കാണാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക്: 19083455983.