അഡ്വ. വർഗീസ് മാമ്മനും ബാബു കരിക്കിനേത്തിനും ന്യൂയോർക്കിൽ സ്വീകരണം ജൂലൈ 17ന്
Friday, July 15, 2016 8:21 AM IST
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ ഉത്തമസുഹൃത്തും തിരുവല്ലയിലെ സാമൂഹിക–സാംസ്കാരിക രംഗങ്ങളിൽ മുഖ്യസ്‌ഥാനം വഹിക്കുന്നതും മാർത്തോമ സഭയുടെ അത്മായ ട്രസ്റ്റി, തിരുവല്ല ബാറിലെ പ്രമുഖ അഭിഭാഷകനുമായ അഡ്വ. വർഗീസ് മാമ്മനും ബാബു കരിക്കിനേത്തിനും കരിക്കിനേത്ത് ഗ്രൂപ്പിന്റെ തിരുവല്ല, കോട്ടയം ഷോറൂമുകളുടെ ഉടമയുമായ ബാബു കരിക്കിനേത്തിനും ഫ്രണ്ട്സ് ഓഫ് തിരുവല്ല ന്യൂയോർക്കിൽ സ്വീകരണം നല്കുന്നു.

ജൂലൈ 17നു (ഞായർ) വൈകുന്നേരം ആറിനു യൂണിയൻ ടേൺപൈക്കിലുള്ള ടേസ്റ്റ് ഓഫ് കൊച്ചിൻ റസ്റ്ററന്റിലാണു സ്വീകരണ പരിപാടി. യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫ്രണ്ട്സ് ഓഫ് തിരുവല്ല ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: സക്കറിയ കരുവേലി 516 300 3285, ജേക്കബ് ഏബ്രഹാം 516 606 3268, ഫിലിപ്പ് മഠത്തിൽ 917 459 7819, സജി ഏബ്രഹാം 917 617 3959.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം