ജെഎഫ്എ അനുശോചിച്ചു
Friday, July 15, 2016 8:20 AM IST
ന്യൂയോർക്ക്: ജസ്റ്റീസ് ഫോർ ഓൾ (ജെഎഫ്എ) യുടെ പ്രഥമ പ്രസിഡന്റും ഇപ്പോഴത്തെ ഡയറക്ടർമാരിൽ ഒരാളുമായ പ്രേമ ആന്റണി തെക്കേക്കിന്റെ മാതാവ് മറിയാമ്മ മാത്യു മണ്ണൂപ്പറമ്പിലിന്റെ നിര്യാണത്തിൽ ജെഎഫ്എ പ്രവർത്തകർ അനുശോചിച്ചു.

കേരളത്തിലെ ആദ്യത്തെ വനിതാ വില്ലേജ് ഓഫീസർ എന്ന പദവിയിൽനിന്നു വിരമിച്ചശേഷം കലിഫോർണിയയിലുള്ള മക്കളോടൊപ്പം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

പ്രമുഖ നടനും എഴുത്തുകാരനുമായ തമ്പി ആന്റണി പരേതയുടെ ജാമാതാവും ജെഎഫ്എ എന്ന പ്രസ്‌ഥാനത്തിന്റെ പ്രഥമ ഡയറക്ടർമാരിൽ ഒരാളുമാണ്.

പരേതയുടെ വിയോഗം കേരള ജനതയ്ക്ക് ഒരു തീരാനഷ്ടമാണെന്നു ജെഎഫ്എ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം