നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ രാമായണ പാരായണം
Friday, July 15, 2016 5:09 AM IST
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസം ആചരിക്കുന്നതിന്റെ ഭാഗമായി ജൂലൈ 16നു (കർക്കിടകം 1, ശനി) രാവിലെ 7.30ന് രാമായണ പാരായണം ആരംഭിക്കും. ക്ഷേത്ര മേൽശാന്തി രാജേഷ് അഡിഗയുടെ മുഖ്യ കാർമികത്വത്തിൽ ഗണപതിഹോമത്തോടെ രാമായണ മാസാചരണത്തിനു തുടക്കമിടും.

പ്രഭാത പൂജകൾക്കുശേഷം ദിവസവും രാവിലെ 7.30 മുതൽ 10.30 വരെയാണ് പാരായണം. ശ്രീ ഭഗവതിയുടെ തിരുനടയിൽ രാമായണം പാരായണം ചെയ്യുവാൻ ആഗ്രഹിക്കുന്ന ഭക്‌തജനങ്ങൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.

രാമായണ മാസാചരണത്തിന്റെ ഭാഗമായി വിശേഷാൽ പൂജകളും ഉണ്ടാവും. വഴിപാടുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനുള്ള പ്രത്യേക സൗകര്യവും സജ്‌ജമാക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക്: യശോധരൻ നായർ 9811219540

<ആ>റിപ്പോർട്ട്: പി.എൻ. ഷാജി