ഓണത്തനിമ 2016: ദേശീയ വടംവലി മത്സരം രജിസ്ട്രേഷൻ പുരോഗമിക്കുന്നു
Friday, July 15, 2016 5:02 AM IST
കുവൈത്ത്: കുവൈത്ത് മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന40ം ഓണത്തനിമ 2016 ഒക്ടോബർ 21നു (വെള്ളി) വൈകുന്നേരം നാലു മുതൽ അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.

പരിപാടിയുടെ മുഖ്യ ഇനമായ സാൻസീലിയ സ്വർണക്കപ്പിനുവേണ്ടിയുള്ള പന്ത്രണ്ടാമത് ദേശീയ വടംവലി മത്സരത്തിൽ കുവൈറ്റിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും. ടീം രജിസ്ട്രേഷൻ ഓഗസ്റ്റ് 30നു അവസാനിക്കും.

കുവൈത്തിലെ ഓരോ ഇന്ത്യൻ സ്കൂളിലെയും മികച്ച വിദ്യാർഥിക്കു നൽകുന്ന ഡോ. എ.പി.ജെ. അബ്ദുൾ കലാം പേൾ ഓഫ് ദി സ്കൂൾ അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്യും. ആകർഷകങ്ങളായ ഇതര പരിപാടികൾക്കൊപ്പം കുവൈത്തിലെ ഇന്ത്യൻ അസോസിയേഷനുകളുടെ വിവരങ്ങളടങ്ങിയ ഡയറക്ടറിയുടെ പ്രകാശനവും നടക്കും. ഘോഷയാത്ര, സംഗീതനിശ, ഭക്ഷ്യമേള, പൊതുസമ്മേളനം, സ്മൃതിപൂജ എന്നിവയും പരിപാടികളുടെ ഭാഗമായിരിക്കും. പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ