ഇറ്റലിയിൽ ദാരിദ്ര്യം വർധിക്കുന്നു
Thursday, July 14, 2016 10:22 PM IST
റോം: ഇറ്റലിയിൽ ദരിദ്രരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. കഴിഞ്ഞവർഷത്തെ കണക്കുപ്രകാരം 46ലക്ഷം പേർ ദരിദ്രരാണ്. ജനസംഖ്യയുടെ 7.6 ശതമാനം. തലേവർഷത്തെ അപേക്ഷിച്ച് 6.8 ശതമാനം കൂടുതലാണിത്.

നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ പുറത്തുവിട്ട റിപ്പോർട്ട് പ്രധാനമന്ത്രി റെൻസിക്കു തിരിച്ചടിയാണ്. ഇറ്റലി സാമ്പത്തിക നില മെച്ചപ്പെടുത്തിയെന്നു നിരന്തരം പറഞ്ഞുകൊണ്ടിരുന്ന റെൻസിയുടെ അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടുന്നതാണ് ഈ കണക്കുകൾ.