അയർലൻഡ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ഉല്ലാസയാത്ര ജൂലൈ 30ന്
Thursday, July 14, 2016 5:17 AM IST
ഡബ്ലിൻ: അയർലൻഡ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ഈ വർഷത്തെ വൺഡേ പിക്നിക് ‘ഉല്ലാസയാത്ര’ ജൂലൈ 30നു (ശനി) നടത്തുന്നു.

ഇത്തവണ അവധിക്കു നാട്ടിൽ പോകാൻ സാധിക്കാത്ത ക്നാനായ കുടുംബാംഗങ്ങൾക്കുവേണ്ടിയാണു യാത്ര സംഘടിപ്പിക്കുന്നത്. രാവിലെ 8.50നു ലൂക്കൻ ഡിവൈൻ മേഴ്സി ചർച്ചിൽനിന്ന് ആരംഭിച്ച് കൗണ്ടി വാട്ടർഫോഡിലെ ചരിത്രപരവും വിനോദപ്രധാനവുമായ സ്‌ഥലങ്ങൾ സന്ദർശിച്ച് വൈകുന്നേരം തിരിച്ചെത്തുന്നു.

ഈ ഉല്ലാസ യാത്ര ആനന്ദകരമാക്കാൻ എല്ലാ ക്നാനായ കുടുംബങ്ങളും കൃത്യസമയത്തതന്നെ എത്തിച്ചേരണമെന്ന് അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: കിസാൻ തോമസ് 0876288906, ജിജു ജോർജ് 0860403633.

<ആ>റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ